IND vs SA: വിരമിച്ച എൽഗറിന് പ്രത്യേക സമ്മാനം നൽകി രോഹിത്തും കോഹ്‌ലിയും

കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടെ ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗര്‍ തന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി കരിയര്‍ അവസാനിപ്പിച്ചു. സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയം നേടി കളി അവസാനിപ്പിക്കാമെന്ന അവരുടെ പ്രതീക്ഷകളെ രണ്ടാം ടെസ്റ്റ് മത്സരത്തിലെ തോല്‍വി തകര്‍ത്തു. എല്‍ഗര്‍ തന്റെ മഹത്തായ കരിയര്‍ അവസാനിപ്പിച്ചപ്പോള്‍ ഈ സന്ദര്‍ഭം വൈകാരികമായി മാറി.

വിടവാങ്ങല്‍ വേളയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഐക്കണ്‍മാരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും എല്‍ഗറിനെ ആദരിച്ചു. ആദരവിന്റെയും സനേഹത്തിന്റെയും അടയാളമായി അവര്‍ അദ്ദേഹത്തിന് ഒപ്പിട്ട ജഴ്സികള്‍ സമ്മാനിച്ചു.

ടെംബ ബാവുമയുടെ അഭാവത്തില്‍ പ്രോട്ടീസിനെ നയിച്ച എല്‍ഗര്‍ തന്റെ അവസാന ടെസ്റ്റ് ഇന്നിംഗ്സില്‍ 12 റണ്‍സ് സംഭാവന ചെയ്തു. ആതിഥേയര്‍ 55 റണ്‍സിന് തകര്‍ന്ന ആദ്യ ഇന്നിംഗ്‌സില്‍ അദ്ദേഹത്തിന് നാല് റണ്‍സ് മാത്രമേ നേടാനായുള്ളൂ.

സെഞ്ചൂറിയനില്‍ നടന്ന പരമ്പരയിലെ ഓപ്പണറില്‍ ഡീന്‍ എല്‍ഗര്‍ മായാത്ത മുദ്ര പതിപ്പിച്ചു. അവിടെ അദ്ദേഹം 287 പന്തില്‍ 185 റണ്‍സ് നേടി സെന്‍സേഷണല്‍ പ്രകടനം കാഴ്ചവെച്ചു.. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരായ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറായി ഇത് മാറി. 2019-ല്‍ വിശാഖപട്ടണത്തിലെ തന്റെ ഏറ്റവും മികച്ച 160 റണ്‍സ് അദ്ദേഹം മറികടന്നു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറായും ഇത് മാറി.

ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുമ്പോള്‍, ദക്ഷിണാഫ്രിക്കയുടെ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന എട്ടാമത്തെ താരമായി എല്‍ഗര്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചു. 86 ടെസ്റ്റുകളില്‍ നിന്ന് 37.92 ശരാശരിയില്‍ 5,347 റണ്‍സാണ് എല്‍ഗര്‍ നേടിയത്. 14 സെഞ്ച്വറികളും 23 അര്‍ധസെഞ്ച്വറികളും അദ്ദേഹത്തിന്റെ കരിയറില്‍ ഇടംപിടിച്ചു.

കേപ്ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍, എല്‍ഗര്‍ ഇന്ത്യയ്ക്കെതിരെ 1,000 ടെസ്റ്റ് റണ്‍സ് എന്ന നാഴികക്കല്ല് കൈവരിച്ചു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ പ്രോട്ടീസ് ബാറ്ററായി ജാക്വസ് കാലിസിന്റെയും ഹാഷിം അംലയുടെയും നിരയില്‍ അദ്ദേഹം എത്തി.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍