ആദ്യ ദിനത്തിന് ശേഷം ഏറ്റവും നിരാശനായിരിക്കുന്നത് ആ ഇന്ത്യന്‍ താരം; വിലയിരുത്തലുമായി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിന് ശേഷം ഏറ്റവും നിരാശരായിരിക്കുന്ന താരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക്. അത്തരത്തിലുള്ള പുറത്താകല്‍ കോഹ്ലി ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ലെന്നും നല്ല ആത്മവിശ്വാസത്തിലായിരുന്നു താരമെന്നും പൊള്ളോക്ക് വിലയിരുത്തി.

‘കോഹ്‌ലിയുടെ പുറത്താകല്‍ നോക്കുക. തീര്‍ച്ചയായും അവന്‍ വളരെ നിരാശനായിട്ടുണ്ടാവും. മികച്ച ടെച്ചിലായിരുന്നു അവന്‍ ഉണ്ടായിരുന്നത്. അവന്റെ കാലുകളുടെ ചലനം വളരെ മികച്ചതായിരുന്നു. നിലയുറപ്പിച്ചതിനാല്‍ത്തന്നെ കോഹ്‌ലി വലിയ സ്‌കോര്‍ നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. താന്‍ പുറത്തായ രീതിയാലോചിച്ച് അവന്‍ ഹോട്ടലില്‍ വളരെ നിരാശനായി ഇരിക്കുകയായിരിക്കുമെന്നുറപ്പാണ്’ പൊള്ളോക്ക് പറഞ്ഞു.

94 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെ മികച്ച തുടക്കമാണ് കോഹ് ലിക്ക് ലഭിച്ചതെങ്കിലും ക്ഷമ നഷ്ടപ്പെട്ടതാണ് വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമായത്. സ്റ്റംപിന് പുറത്ത് വൈഡായി വന്ന പന്തില്‍ കയറി ബാറ്റുവെച്ച് തന്റെ പഴയ പ്രതാപം നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന്‍ ശ്രമിച്ച കോഹ് ലി മുള്‍ഡര്‍ക്ക് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. 35 റണ്‍സായിരുന്നു അപ്പോള്‍ താരത്തിന്‍രെ അക്കൗണ്ടിലുണ്ടായിരുന്നത്.

ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന നിലയിലാണ് ഇന്ത്യയുള്ളത്. കെ എല്‍ രാഹുലിന്റെ (122*) സെഞ്ച്വറിയും മായങ്ക് അഗര്‍വാളിന്റെ (60) അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് കരുത്തായത്. 40 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് രാഹുലിനൊപ്പം ക്രീസില്‍.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്