IND vs SA: രണ്ടാമതും ടോസില്ല, ജയിക്കാന്‍ രണ്ട് നിര്‍ണായക മാറ്റങ്ങളോടെ ഇന്ത്യ

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് കേപ്ടൗണില്‍ ആരംഭിക്കും. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്സിനും 32 റണ്‍സിനും ജയിച്ചിരുന്നു. ഇതോടെ രണ്ട് മത്സര പരമ്പരയില്‍ ആതിഥേയര്‍ മുന്നിലെത്തുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പര സമനിലയാക്കാനാണ് ഇന്ത്യയുടെ ശ്രമം.

നിര്‍ണായക മത്സരത്തില്‍ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ കളിച്ച ആര്‍. അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരെ ഒഴിവാക്കി ഇന്ത്യ ജഡേജയെയും മുകേഷ് കുമാറിനെതിയും ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ നിരയിലും രണ്ട് മാറ്റങ്ങളുണ്ട്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (ഡബ്ല്യു), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രശസ്ത് കൃഷ്ണ, മുകേഷ് കുമാര്‍.

Read more

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്‍: ഡീന്‍ എല്‍ഗര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം, കൈല്‍ വെറെയ്നെ (ഡബ്ല്യു), മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, നാന്ദ്രെ ബര്‍ഗര്‍, ലുങ്കി എന്‍ഗിഡി.