ഷമിയും ഹൂഡയും പുറത്ത്, പകരക്കാരെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍നിന്ന് സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയും ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയും പുറത്ത്. കോവിഡ് ബാധയെ തുടര്‍ന്നാണ് ഷമി വിട്ടുനില്‍ക്കുന്നത്. പുറംഭാഗത്തിനേറ്റ പരിക്കു കാരണമാണ് ദീപക് ഹൂഡയ്ക്കു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നത്.

ഹൂഡയ്ക്കു പകരം മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് ടീമിലേക്ക് വിളിയെത്തി. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമിലേക്കു വന്ന ഉമേഷ് യാദവ് ഷമിക്കു പകരക്കാരനായി ടീമില്‍ തുടരും.

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ സംഘം ആദ്യ ടി20ക്കായി മല്‍സരവേദിയായ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ബുധനാഴ്ച രാത്രി ഏഴു മണിക്ക് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

അടുത്ത മാസത്തെ ഐസിസിയുടെ ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണിത്. ടി20 പരമ്പരയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരേ മൂന്ന് ഏകദിനങ്ങളിലും ഇന്ത്യ കളിക്കുന്നുണ്ട്. പക്ഷെ ടി20 ലോകകപ്പ് ടീമിലെ ആരും ഈ പരമ്പര കളിക്കുന്നില്ല.

Latest Stories

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ