IND vs SA T20I: കഴിഞ്ഞ പരമ്പരയിലെ താരം, പക്ഷേ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തിരിക്കും, വല്ലാത്ത ദുര്‍വിധി!

ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ടി20 മത്സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് ആയിട്ടും രവി ബിഷ്ണോയിക്ക് ദക്ഷിണാഫ്രിക്കക്കെതിരെ പുറത്ത് ഇരിക്കേണ്ടി വന്നേക്കുമെന്ന് ആകാശ് ചോപ്ര. ബിഷ്ണോയിക്ക് ഇടം നല്‍കണമെന്നുണ്ടെങ്കില്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കേണ്ടി വരുമെന്നും അത്ിന് മുതിരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ചോപ്ര വിലയിരുത്തി.

‘കഴിഞ്ഞ പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് ആരായിരുന്നു രവി ബിഷ്ണോയി. നിങ്ങള്‍ക്ക് ഇവിടെ രവി ബിഷ്ണോയിയെ കളിക്കാന്‍ കഴിഞ്ഞേക്കില്ല. നിങ്ങള്‍ രവി ബിഷ്ണോയിയെ കളിപ്പിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് കുല്‍ദീപ് യാദവിനെ ഒഴിവാക്കേണ്ടിവരും.ഇത് ടീമിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിങ്ങള്‍ക്ക് കഴിഞ്ഞ പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസിനെ കളിപ്പിക്കാന്‍ കഴിയില്ല- ചോപ്ര പറഞ്ഞു.

മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍ എന്നിവര്‍ സീം ആക്രമണത്തിന് ചുക്കാന്‍ പിടിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കണക്കുകൂട്ടുന്നു. രവീന്ദ്ര ജഡേജ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടറുടെ റോള്‍ ചെയ്യുമെന്ന് നിരീക്ഷിച്ചപ്പോള്‍, ഇന്ത്യയുടെ സാധ്യതയുള്ള ടോപ്പ് സിക്‌സില്‍ ഫലപ്രദമായി പന്തെറിയാന്‍ കഴിയുന്ന ഒരു കളിക്കാരന്‍ ഉണ്ടാകില്ലെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം ഇന്നു ഡര്‍ബനില്‍ നടക്കും. രാത്രി 7.30 മുതലാണ് മത്സരം. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവരൊന്നും ടി 20 പരമ്പരയില്‍ കളിക്കുന്നില്ല. സൂര്യകുമാര്‍ യാദവ് ആണ് ടീമിനെ നയിക്കുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ