IND vs SA: ടോസ് മാക്രത്തിനൊപ്പം, ഇന്ത്യന്‍ നിരയില്‍ യുവതാരത്തിന് അരങ്ങേറ്റം, സഞ്ജു ടീമില്‍

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഐഡന്‍ മാക്രം ബാറ്റിംഗ് തിരഞ്ഞെടുത്തു. യുവ ബാറ്റര്‍ സായ് സുദര്‍ശന്‍ ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസണും പ്ലെയിംഗ് ഇലവനില്‍ ഇടംപിടിച്ചു.

മത്സരം നടക്കുന്ന വാണ്ടറേഴ്‌സ് സ്റ്റേഡിയം ബാറ്റര്‍മാരുടെ പറുദീസയാണ്. മൂന്ന് തവണ 400ലധികം റണ്‍സ് ഇവിടെ പിറന്നിട്ടുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഈ ഗ്രൗണ്ടില്‍ വളരെ മികച്ച റെക്കോര്‍ഡ് ഉണ്ട്. അവര്‍ ഇവിടെ കളിച്ച 40 മത്സരങ്ങളില്‍ 30 വിജയിച്ചു. അതേസമയം, വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ ഒരു തവണ മാത്രമാണ് ഇന്ത്യന്‍ ടീമിന് ജയിക്കാനായത്.

ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍: കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ്മ, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, അവേഷ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

Read more

ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവന്‍: റീസ ഹെന്‍ഡ്രിക്സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡെര്‍ ഡ്യൂസെന്‍, ഐഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, തബ്രൈസ് ഷംസി.