ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: പ്ലേയിംഗ് ഇലവനില്‍ മൂന്ന് മലയാളികള്‍

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ഓരോ മത്സരം വീതം ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാല്‍ ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. സൂപ്പര്‍ താരങ്ങള്‍ ഐസൊലേഷനില്‍ ആയതിനാല്‍ ഇന്നലെ ഇറങ്ങിയ ടീമില്‍ വലിയമാറ്റമൊന്നും ഇന്ത്യ നടത്തില്ല. അതിനുള്ള ആള്‍ ബലവും നിലവില്‍ ടീമിനില്ല എന്നതാണ് സത്യം.

എന്നിരുന്നാലും രണ്ടാം ടി20യില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ നവ്ദീപ് സൈനിക്ക് പകരം മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മൊത്തം മൂന്ന് മലയാളികള്‍ സന്ദീപ്, സഞ്ജു, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ഇന്ന് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലുണ്ടാവും.

രണ്ടാം ടി20 യില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഋതുരാജ് ഗെയിക്ക്വാദും, ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്നും ടീമിനായി ബാറ്റിംഗ് തുടങ്ങുമെന്നാണ് കരുതുന്നത്. മൂന്നാം നമ്പരില്‍ ദേവ്ദത്ത് പടിക്കലും, നാലാം നമ്പരില്‍ സഞ്ജു സാംസണുമെത്തും. നിതീഷ് റാണയായിരിക്കും അഞ്ചാമത് ഇറങ്ങുക.

ഭുവനേശ്വര്‍ കുമാര്‍ ഇന്നും ആറാം നമ്പരില്‍ ബാറ്റിംഗിനിറങ്ങും. പേസ് ബോളിംഗില്‍ സന്ദീപ് വാര്യരും, ചേതന്‍ സാരകരിയയും സ്പിന്‍ നിരയില്‍ വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹര്‍, കുല്‍ദീപ് യാദവ് എന്നിവരും കളിച്ചേക്കും.

Latest Stories

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത

എല്ലാ സ്വകാര്യ സ്വത്തുക്കളും സർക്കാരിന് ഏറ്റെടുക്കാനാകില്ല: സുപ്രീംകോടതി

പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ വിഭാഗത്തിൽ സ്വർണം നേടിയ ഇമാനെ ഖെലിഫ് മെഡിക്കൽ റിപ്പോർട്ടിൽ പുരുഷൻ

"ഞാനും കൂടെയാണ് കാരണം എറിക്ക് പുറത്തായതിന്, അദ്ദേഹം എന്നോട് ക്ഷമിക്കണം: ബ്രൂണോ ഫെർണാണ്ടസ്

നേതാക്കളുടെ തമ്മില്‍ തല്ലില്‍ പൊറുതിമുട്ടി; പാലക്കാട് ഇനി കാര്യങ്ങള്‍ ആര്‍എസ്എസ് തീരുമാനിക്കും; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ആര്‍എസ്എസ്

ഹിന്ദി-ഹിന്ദു-ഹിന്ദുത്വ എന്ന ലക്ഷ്യത്തിനായി ചരിത്രത്തെ വക്രീകരിക്കുന്നു; റൊമില ഥാപ്പര്‍ സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ എക്കാലവും വിമര്‍ശിച്ച വ്യക്തിയെന്ന് മുഖ്യമന്ത്രി

"ക്യാഷ് അല്ല പ്രധാനം, പ്രകടനമാണ് ഞാൻ നോക്കുന്നത്, മോശമായ താരം ആരാണേലും ഞാൻ പുറത്തിരുത്തും": ചെൽസി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ