IND vs SL: രോഹിത്തും കോഹ്ലിയും തിരിച്ചെത്തും, അരങ്ങേറാന്‍ രണ്ട് താരങ്ങള്‍; ഒന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍

ടി20 പരമ്പരയുടെ നാടകീയമായ അവസാനത്തിന് ശേഷം, ഗൗതം ഗംഭീറിന്റെയും രോഹിത് ശര്‍മ്മയുടെയും കോച്ച്-ക്യാപ്റ്റന്‍ പായറിംഗ് ആദ്യമായി ഒന്നിക്കുന്ന ഏകദിന പരമ്പരയ്ക്ക് ഓഗസ്റ്റ് രണ്ടിന് തുടക്കമാകും. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കുന്ന ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ശ്രീലങ്കയെ നേരിടും.

ഇന്ത്യ 3-0 മാര്‍ജിനില്‍ വിജയിച്ച ടി20 ഐ പരമ്പര പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിന് ശേഷം, ആദ്യ ഏകദിനത്തില്‍ ഇരു ടീമുകളും വെള്ളിയാഴ്ച (ഓഗസ്റ്റ് 2) കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ കളത്തിലിറങ്ങും. ഡിസംബറിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ 50 ഓവര്‍ മത്സരമാണിത്. കൂടാതെ 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഓസ്ട്രേലിയയോട് തോറ്റതിന് ശേഷം ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, വിരാട്, രോഹിത് തുടങ്ങിയ നിരവധി കളിക്കാര്‍ ഏകദിന മത്സരത്തില്‍ കളത്തിലിറങ്ങുന്നത് ഇതാദ്യമാണ്.

രോഹിതും ഗില്ലും വീണ്ടും ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുമ്പോള്‍ വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ മികച്ച മധ്യനിരയിലേക്ക് തിരിച്ചെത്തും. ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ ഇല്ലാത്തതിനാല്‍ ആറാം നമ്പര്‍ സ്ലോട്ടില്‍ ഇന്ത്യ ഒരു വലിയ ചോദ്യം നേരിടാന്‍ ഒരുങ്ങുകയാണ്. ടി20 പരമ്പരയിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം റിയാന്‍ പരാഗ് ഏകദിനത്തില്‍ അരങ്ങേറ്റം നടത്താന്‍ സാധ്യതയുണ്ട്. ശിവം ദുബെയും ശക്തനായ ഒരു മത്സരാര്‍ത്ഥിയാണ്.

രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്‌സര്‍ പട്ടേല്‍ ഏഴാം സ്ഥാനത്തെത്തും. ജസ്പ്രീത് ബുംറ കളിക്കുന്നില്ലെങ്കിലും അര്‍ഷ്ദീപ് സിംഗിന്റെയും മുഹമ്മദ് സിറാജിന്റെയും രൂപത്തില്‍ ഇന്ത്യയ്ക്ക് മികച്ച പേസ് ബൗളിംഗ് ജോഡിയുണ്ട്. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് റിസ്റ്റ് സ്പിന്നര്‍ എന്ന നിലയിലുള്ള കുല്‍ദീപ് യാദവിന്റെ പദവി ഉറപ്പാണ്. കൂടുതൽ സീനിയർ പേസറെന്ന നിലയിൽ ഖലീൽ അഹമ്മദ് അഞ്ച് വർഷത്തിനുള്ളിൽ തൻ്റെ ആദ്യ ഏകദിന ക്യാപ്പ് പ്രതീക്ഷിക്കുമെങ്കിലും, ടീമിൻ്റെ ബാറ്റിംഗ് ഡെപ്ത് നൽകുന്നതിനാൽ ഹർഷിത് റാണയ്ക്ക് മുന്‍തൂക്കം ലഭിക്കും.

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിലെ ഇന്ത്യന്‍ സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ