കായിക മന്ത്രിക്ക് ഒരു തുറന്ന കത്ത്..
സര്‍.. സാറിന്റെ മന്ത്രി കസേരയുടെ കാലാവധി അവസാനിക്കാറായിട്ടുണ്ടെന്ന വിവരം അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. ഈ നാട്ടിലെ പട്ടിണി പാവങ്ങള്‍ സന്തോഷത്തിലാണ് സര്‍, അങ്ങ് വോട്ട് ചോദിക്കാന്‍ അവരുടെ അടുത്ത് വരില്ലെന്നുള്ള സന്തോഷം കെടുത്തി കളയരുത്.
കേരളത്തിലെ പണക്കാരുടെ ലിസ്റ്റ് എടുക്കാന്‍ സാറിന് കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് കരുതുന്നു. കെസിഎയുടെ സൈറ്റില്‍ കയറിയാല്‍ ടിക്കറ്റ് എടുത്തവരുടെ ഡീറ്റെയില്‍സ് കിട്ടുമല്ലോ.. അതുവേച്ച് അടുത്ത ഇലക്ഷനില്‍ വോട്ട് ചോദിക്കാം.
സര്‍, പട്ടിണി പാവങ്ങളുടേതും കൂടിയാണ് സര്‍ ക്രിക്കറ്റ്. ഇന്ന് കാണുന്ന എല്ലാ ക്രിക്കറ്റ് കളിക്കാരെയും പണക്കാരാക്കിയതും പ്രശസ്തി കൊടുത്തതും ക്രിക്കറ്റ് തന്നെയാണ് സര്‍. നിത്യചിലവിനു വേണ്ടി സ്വരുക്കൂട്ടിയ പൈസയുമായി താന്‍ ആരാധിക്കുന്ന കളിക്കാരെനെയോ ടീമിനെയോ കാണാന്‍ കാത്തിരിക്കുന്ന ലക്ഷ്യക്കണക്കിന് ആളുകള്‍ ഇവിടെയുണ്ട് സര്‍. ക്രിക്കറ്റ് സ്വപ്നം കാണുന്ന ഒരുകൂട്ടം യുവാക്കളുണ്ട് സര്‍ കേരളത്തില്‍.
കൊല്‍ക്കത്തയിലെ ഏഥന്‍ ഗാര്‍ഡനും ഗുജറാത്തിലെ പട്ടേല്‍ സ്റ്റേടിയവും തലയുയര്‍ത്തി നിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഗ്രീന്‍ ഫീല്‍ഡ് ഉണ്ടെന്ന് പറയാന്‍ ഞങ്ങള്‍ക്ക് അവകാശംമുണ്ട് സര്‍.
ഭരണം തീര്‍ന്നു ഇന്നോ നാളെയോ കൈ കഴുകി സര്‍ സ്ഥലം വിടുമായിരിക്കും. പക്ഷേ ഞങ്ങള്‍ക്ക് ക്രിക്കറ്റ് കളിയും നിറഞ്ഞു നില്‍ക്കുന്ന ഗ്രീന്‍ ഫീല്‍ഡും ഇനിയും കാണണം സര്‍. കൊല്ലത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്ന രണ്ടോ മൂന്നോ കളികള്‍ ഇല്ലാതാക്കരുത് സര്‍..
ഇവിടുത്തെ ജനങ്ങള്‍ പൊട്ടന്മാരെല്ലെന്നും ഖദറിട്ടവറുടെ വാക്ക് കേട്ട് വലിഞ്ഞു കയറി വന്നു കളി കണ്ട് മടങ്ങിപ്പോവുന്ന ഇളിഭ്യരല്ലന്നും സര്‍ ഇന്നത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ കാഴ്ച കണ്ട് മനസ്സിലാക്കണമെന്നും അപേക്ഷിക്കുകയാണ്.
വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു സര്‍ ‘സാറിട്ട ഖദറിനും സഞ്ചരിക്കുന്ന വാഹനത്തിനും എന്തിന് കഴിക്കുന്ന ഭക്ഷണത്തിനു വരെ പാവപ്പെട്ടവന്റെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്, വോട്ട് കൊടുത്ത് ജയിപ്പിക്കാനറിയുന്ന ഞങ്ങള്‍ക്ക് നല്ല അന്തസായി പുച്ഛിച്ചു തള്ളാനും അറിയാം സര്‍..
രോഷത്തോടെ പാവപെട്ട ഒരു ക്രിക്കറ്റ് പ്രേമി.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍