IND vs ZIM: ആദ്യ മത്സരത്തില്‍ ഓപ്പണിംഗ് പങ്കാളിയാര്?, സ്ഥിരീകരിച്ച് ശുഭ്മാന്‍ ഗില്‍

സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന ഹരാരെയില്‍ നടക്കും. സീനിയര്‍ കളിക്കാരുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഇതിനിടെ താരം ആദ്യ ടി20 ഐക്കുള്ള ഓപ്പണിംഗ് ജോഡിയെ സ്ഥിരീകരിച്ചു. അഭിഷേക് ശര്‍മ്മ താരത്തിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

‘അഭിഷേക് ശര്‍മ്മ എനിക്കൊപ്പം ഓപ്പണ്‍ ചെയ്യും. ഋതുരാജ് ഗെയ്ക്വാദ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും,’ മത്സരത്തിന് മുന്നോടിയായി ഗില്‍ പറഞ്ഞു. 204.22 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റില്‍ 484 റണ്‍സുമായി ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് അഭിഷേക്. പവര്‍പ്ലേയിലെ പവര്‍ ഹിറ്റിംഗിന് പേരുകേട്ട താരത്തെ ഹരാരെയുടെ മന്ദഗതിയിലുള്ള സാഹചര്യങ്ങളില്‍ ഇടംകൈയ്യന്‍ സ്പിന്നറായും ഉപയോഗിക്കാം.

ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ടി20 പരമ്പര ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. മത്സരങ്ങള്‍ ഓണ്‍ലൈനായി കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് തത്സമയ സ്ട്രീമിംഗിനായി SonyLiv ആപ്പ് ഉപയോഗിക്കാം.

മത്സരക്രമം ഇങ്ങനെ

പരമ്പര ജൂലൈ 6 ന് ആരംഭിക്കും. രണ്ടാം ടി20 ജൂലൈ 7 ന് നടക്കും, തുടര്‍ന്ന് ജൂലൈ 10, 13, 14 തിയതികളില്‍ മത്സരങ്ങള്‍ നടക്കും. എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം വൈകുന്നേരം 4:30 ന് ആരംഭിക്കും.

ഇന്ത്യന്‍ സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ്മ, റിങ്കു സിംഗ്, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ.

Latest Stories

ടീം ഇന്ത്യ ശരിക്കുമുള്ള ആക്രമണാത്മക ക്രിക്കറ്റ് കാണും; ടി20 പരമ്പര തങ്ങള്‍ നേടുമെന്ന് ബംഗ്ലാദേശ് നായകന്‍

കോഹ്‌ലിയെക്കാള്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ താരം, ഓസീസ് താരങ്ങള്‍ക്ക് പറയാനുള്ളത് ഒറ്റപ്പേര്!

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

'എംബപ്പേ പോയാൽ പോട്ടെ പകരം വേറെ ഇതിഹാസത്തെ ഞങ്ങൾ കൊണ്ട് വരും'; പ്രമുഖ താരത്തെ റാഞ്ചാൻ ഒരുങ്ങി പിഎസ്ജി

റണ്ണൗട്ടായ ന്യൂസിലന്‍ഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയര്‍, 'കൊടുംചതി' നേരിട്ട് ടീം ഇന്ത്യ

'ഇന്ത്യ വീണു'; വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് തോൽവി

മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ്, അപകീർത്തിപ്പെടുത്തുന്നത് ഒന്നുമില്ലെന്ന് കണ്ടെത്തൽ; യൂട്യൂബർമാർക്കെതിരെ കേസെടുക്കും

പുതുപ്പള്ളി സാധുവിനായി തിരച്ചിൽ പുനരാരംഭിച്ചു; ആന അവശ നിലയിൽ എന്ന് കണക്കുകൂട്ടൽ

ഹരിയാന ഇന്ന് വിധി എഴുതും; വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്-സുരക്ഷ സേന ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലീസ്