ഇന്ത്യന്‍ സൂപ്പര്‍ താരം ബിജെപിയില്‍ ചേര്‍ന്നു

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നു. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപി എംഎല്‍എയാണ്. ബിജെപിയില്‍ ചേരുന്ന താരത്തിന്റെ ചിത്രം റിവാബയാണ് സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയത്.

റിവാബ 2019-ല്‍ ബി.ജെ.പിയില്‍ ചേരുകയും 2022-ല്‍ ജാംനഗറില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കര്‍ഷന്‍ഭായ് കര്‍മൂറിനെ പരാജയപ്പെടുത്തിയാണ് അവര്‍ വിജയിയായത്.

2024-ല്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടന്ന ഐസിസി ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു ജഡേജ.

2024ലെ ദുലീപ് ട്രോഫിയില്‍ നിന്ന് അദ്ദേഹത്തെ അടുത്തിടെ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിന് പിന്നിലെ കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ജഡേജ ടീമില്‍ തിരിച്ചെത്തിയേക്കും.

Latest Stories

മാര്‍ക്കോ 2 കൂടുതല്‍ വയലന്‍സോടെ വരും, വലിയൊരു സിനിമയായി എത്തും: ഹനീഫ് അദേനി

രോഹിത് ശർമ്മയെ ചാമ്പ്യൻസ് ട്രോഫിയുടെ പരിസരത്ത് പോലും അടുപ്പിക്കരുത്; താരത്തിന് നേരെ വൻ ആരാധകർ രോക്ഷം

16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്

രോഹിത്= മണ്ടത്തരം, അതിദയനീയ ക്യാപ്റ്റൻസിയിൽ നിരാശനായി രവി ശാസ്ത്രി; പ്രിയ താരത്തിനെതിരെ എതിരെ തിരിഞ്ഞ് മറ്റൊരു ഇതിഹാസവും, തെളിവുകൾ നിരത്തി പറഞ്ഞത് ഇങ്ങനെ

ഒന്നും കൂടി കളിയാക്കി നോക്കെടാ നീയൊക്കെ, ആരാധകരോട് കട്ടകലിപ്പായി വിരാട് കോഹ്‌ലി; വീഡിയോ കാണാം

മുനമ്പം ഭൂമി സിദ്ദിഖ് സേട്ടിന് രാജാവ് ലീസിന് നല്‍കിയതോ? 1902ലെ രേഖകള്‍ ഹാജരാക്കണമെന്ന് വഖഫ് ട്രൈബ്യൂണല്‍

മതേതരത്വത്തോടും ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ള നേതാവ്; മന്‍മോഹന്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം പൊളിറ്റ്ബ്യൂറോ

BGT 2024-25: 'അശ്വിനിത് അറിയാമായിരുന്നെങ്കില്‍ വിരമിക്കില്ലായിരുന്നു'; ടീം ഇന്ത്യയുടെ 'തലകളെ' കുരിശേല്‍ കേറ്റി ശാസ്ത്രി

മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ 11 മണിക്ക്; എഐസിസിയിൽ പൊതുദർശനം, പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

സമാനതകളില്ലാത്ത നേതാവിന് രാജ്യത്തിന്റെ അന്ത്യാദരം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും മൻമോഹൻ സിംഗിന്റെ വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു