IPL 2025: ഇന്ത്യയും ഓസ്‌ട്രേലിയയും ഒകെ തീരും, എല്ലാത്തിനെയും തീർത്ത് ചൈന ഒളിമ്പിക്സ് ക്രിക്കറ്റിൽ സ്വർണം നേടും; പ്രവചനവുമായി സ്റ്റീവ് വോ

2028 ൽ ലോസ് ഏഞ്ചൽസിൽ അടുത്ത ഒളിമ്പിക് ഗെയിംസ് നടക്കാനിരിക്കെ, മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് വോ ക്രിക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന ഒരു പ്രസ്താവന നടത്തി രംഗത്ത്. ക്രിക്കറ്റ് കളിക്കാത്ത രാജ്യമായ ചൈന ലോസ് ഏഞ്ചൽസ് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടുന്നതിൽ ആണ് ശ്രദ്ധിക്കുന്നത് എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം.

128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിൽ, ക്രിക്കറ്റ് തിരിച്ചുവരവ് നടത്താൻ പോകുകയാണ്. 1900 ൽ മാത്രമാണ് ഒളിമ്പിക് ഗെയിംസിൽ ക്രിക്കറ്റ് അരങ്ങേറ്റം കുറിക്കുന്നത്. മത്സരത്തിൽ ഗ്രേറ്റ് ബ്രിട്ടൻ ഫ്രാൻസിനെ 158 റൺസിന് പരാജയപ്പെടുത്തി 1900 ഒളിമ്പിക് ഗെയിംസിൽ സ്വർണം നേടി. ക്രിക്കറ്റിന്റെ തിരിച്ചുവരവ് നടക്കാനിരിക്കെ, സ്വർണം നേടുന്നതിനായി ഒരു ടീമിനെ നിർമ്മിക്കാൻ ചൈന ശ്രമിക്കുക ആണെന്നും അവർ ഗൗരവമായി ക്രിക്കറ്റിനെ എടുക്കുന്നുണ്ടെന്നും സ്റ്റീവ് വോ വെളിപ്പെടുത്തി. “ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തൽ പ്രഖ്യാപിച്ചയുടൻ, ചൈന ഒരു ടീമിനെ നിർമ്മിക്കാൻ തുടങ്ങി,” വോ പറഞ്ഞു, ANI ഉദ്ധരിച്ചതുപോലെ.

“സ്വർണം നേടുന്നതിൽ അവർ ഗൗരവമുള്ളവരാണ്. ടി20 ഇപ്പോൾ വളരെ വലുതാണ്. അതിന് കോടിക്കണക്കിന് ഡോളർ ചിലവാകും, അത് എല്ലാ ദിവസവും വളരുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് നിലനിൽക്കും, പക്ഷേ ടി20 ആധിപത്യം സ്ഥാപിക്കും. കളിക്കാരെ ഉടൻ തന്നെ പ്രധാനമായും ഫ്രാഞ്ചൈസികളുമായി കരാർ ചെയ്യും. ടെസ്റ്റ് മത്സരങ്ങൾക്ക് പ്രത്യേക അനുമതികൾ പോലും ആവശ്യമായി വന്നേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, തെക്കൻ കാലിഫോർണിയയിലെ പൊമോണയിലുള്ള ഗ്രൗണ്ടിൽ ഗെയിംസ് സമയത്ത് ക്രിക്കറ്റ് മത്സരങ്ങൾ നടത്തുമെന്ന് LA28 സംഘാടക സമിതി വെളിപ്പെടുത്തി.

പുരുഷ, വനിതാ വിഭാഗങ്ങളിൽ ആറ് ടീമുകൾ വീതം പങ്കെടുക്കും. ഓരോ ടീമിലും 15 കളിക്കാർ ഉൾപ്പെടും.

Read more