പുതുതായി ആരംഭിച്ച ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ T20 ലീഗ് (CSA T20 ലീഗ്) ഒരു മിനി ഐ.പി.എൽ ആയിരിക്കും. കാരണം, റിപ്പോർട്ടുകൾ പ്രകാരം ലീഗിലെ 6 ടീമുകളും ഐപിഎൽ ടീം ഉടമകൾ വാങ്ങിയതാണ്. ഐപിഎൽ ഫ്രാഞ്ചൈസികളായ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, രാജസ്ഥാൻ റോയൽസ് എന്നീ ഫ്രാഞ്ചൈസികൾ ആറ് ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം നേടിയിട്ടുണ്ട്. ജനുവരിയിൽ ടൂർണമെന്റ് നടക്കാനിരിക്കെ ബുധനാഴ്ച ലേലം അവസാനിച്ചു.
മുകേഷ് അംബാനി (എംഐ), എൻ ശ്രീനിവാസൻ (സിഎസ്‌കെ), പാർത്ഥ് ജിൻഡാൽ (ഡിസി), മാരൻ ഫാമിലി (എസ്ആർഎച്ച്), സഞ്ജീവ് ഗോയങ്ക (എൽഎസ്ജി), മനോജ് ബദാലെ (ആർആർ) എന്നിവർ ടീമുകൾക്കായുള്ള ലേലത്തിൽ പങ്കെടുത്തതായി റിപ്പോർട്ട് പറയുന്നു. ഇവരെ ലീഗ് സംഘാടകർ ഇതുവരെ വിജയികളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഫ്രാഞ്ചൈസികളുടെ വിജയിയെ മാസാവസാനം മാത്രമേ പ്രഖ്യാപിക്കൂ. എന്നാൽ റിപ്പോർട്ട് അവരുടെ ഉടമസ്ഥാവകാശം സ്ഥിരീകരിച്ചു. തങ്ങളുടെ വിജയകരമായ ബിഡുകളെക്കുറിച്ച് ഉടമകളെ ഇതിനകം അറിയിച്ചിട്ടുണ്ടെന്നും നഗരങ്ങൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.
കെവിൻ പീറ്റേഴ്‌സണിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഉൾപ്പെടെയുള്ള ആളുകൾ പങ്കെടുത്തിട്ടും ഐ.പി.എൽ ടീമുകളോട് മുട്ടിനിൽക്കാൻ സാധിച്ചില്ല . ഈ മാസം അവസാനം സിഎസ്‌എ തിരഞ്ഞെടുപ്പ് പ്രക്രിയ പ്രഖ്യാപിക്കുമ്പോൾ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ട്.
സിഎസ്‌എ ടി 20 ലീഗ് പുതുതായി രൂപീകരിച്ച യുഎഇ ടി 20 ലീഗുമായി ഏറ്റുമുട്ടാൻ ഒരുങ്ങുന്നു, ഇരു ലീഗും ഒരേ സമയത്താണ്. ടി 20 സൂപ്പർ താരങ്ങൾ രണ്ടിൽ ഏത് തിരഞ്ഞെടുക്കും എന്ന ആശന്കയിലായിരിക്കും. യുഎഇ ടി20 ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നിവരുമായി ഐപിഎൽ നിക്ഷേപം നടത്തുന്നുണ്ട്.