ഇന്ത്യ ഗുണനിലവാരമുള്ള ടീം, ഒറ്റരാത്രികൊണ്ട് അവര്‍ മോശം ടീമായി മാറില്ല: ചരിത്ര വിജയത്തിന് ശേഷം ടോം ലാഥം

12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ടീമായി ന്യൂസിലന്‍ഡ് ചരിത്രം സൃഷ്ടിച്ചു. അവര്‍ ആദ്യം ബെംഗളൂരുവിലും പിന്നീട് പൂനെയില്‍ നടന്ന രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ബാറ്റിലും പന്തിലും ശോഭിക്കാനായില്ല.

അതേസമയം, ഇന്ത്യ ഇപ്പോഴും ഒരു ഗുണനിലവാരമുള്ള ടീമാണെന്നും രണ്ട് മോശം ഗെയിമുകള്‍ അവരെ നിര്‍വചിക്കില്ലെന്നും പരമ്പര വിജയത്തിന് ശേഷം ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം പറഞ്ഞു. ഇന്ത്യക്ക് മാച്ച് വിന്നര്‍മാര്‍ നിറഞ്ഞ ഒരു സ്‌ക്വാഡുണ്ടെന്നും ചില സമയങ്ങളില്‍ എല്ലാ ടീമുകളും കഠിനമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, തോല്‍വിയില്‍ നിന്ന് ഇന്ത്യ വേഗത്തില്‍ കരകയറുമെന്നും പരമ്പരയിലെ അവസാന മത്സരത്തില്‍ ഭീഷണി ഉയര്‍ത്തുമെന്നും ലാഥം പ്രതീക്ഷിക്കുന്നു.

ഇത് വളരെ വേഗത്തില്‍ സംഭവിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ നോക്കൂ, ഇന്ത്യ ഒരു ഗുണനിലവാരമുള്ള ടീമാണ്, അവര്‍ ഒറ്റരാത്രികൊണ്ട് ഒരു മോശം ടീമോ രണ്ട് ഗെയിമുകള്‍ക്ക് ശേഷം മോശം ടീമോ ആകില്ല. അവരുടെ സ്‌ക്വാഡില്‍ 1 മുതല്‍ 15 വരെയുള്ള നിരവധി മാച്ച് വിന്നര്‍മാര്‍ ഉണ്ട്.

ചിലപ്പോള്‍ നിങ്ങള്‍ നന്നായി കളിച്ചാലും തെറ്റായ വശത്ത് വീഴാം. അവര്‍ മുംബൈയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു. ആ വെല്ലുവിളിക്കായി കളിക്കാര്‍ കാത്തിരിക്കും- മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ലാഥം പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ