ലോകത്തിലെ തന്നെ ഏറ്റവും മോശം ടീമുകളിൽ ഒന്നാണ് ഇന്ത്യ, ഫ്ലാറ്റ് ട്രാക്കിന് പുറത്ത് അവന്മാർ വട്ടപ്പൂജ്യം: തൻവീർ അഹമ്മദ്

ബൗളർക്ക് എന്തെങ്കിലും ഗുണമുള്ള ട്രാക്കുകളിൽ ടീം തോൽവികൾ ഏറ്റുവാങ്ങുമെന്നും ഇന്ത്യൻ കളിക്കാർക്ക് നാട്ടിലെ ഫ്ലാറ്റ് ട്രാക്കുകളിൽ മാത്രമേ റൺസ് നേടാനാകൂ എന്നും പറഞ്ഞുകൊണ്ട് മുൻ പാകിസ്ഥാൻ പേസർ തൻവീർ അഹമ്മദ് ഇന്ത്യയെ വിമർശിച്ചു. രോഹിത് ശർമ്മയും അക്‌സർ പട്ടേലും മാത്രമാണ് ബാറ്റിംഗിൽ 20 നു മുകളിൽ ശരാശരി ഉള്ളവർ എന്നും അല്ലാത്ത താരങ്ങൾ എല്ലാം അതുപോലും സാധിക്കാത്തവർ ആണെന്നും പറഞ്ഞായിരുന്നു മുൻ താരത്തിന്റെ വിമർശനം.

“ഫ്ലാറ്റ് പിച്ചുകളിൽ അവരുടെ ഹോം സാഹചര്യങ്ങളിൽ മാത്രമേ അവർക്ക് റൺസ് സ്കോർ ചെയ്യാനാകൂ, എന്നാൽ ബൗളർ-സൗഹൃദ വിക്കറ്റുകളിൽ പന്ത് അൽപ്പം പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ, അത്തരം സാഹചര്യങ്ങളിൽ റൺസ് സ്കോർ ചെയ്യാൻ കഴിയുന്ന കളിക്കാർ ഇന്ത്യയിലില്ല. ഓപ്പണിംഗ് ഗെയിമിൽ അവർക്ക് റൺസ് നേടാമായിരുന്നു, പക്ഷേ അത് ടൈയിൽ അവസാനിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനത്തിലും അവർ പരാജയപ്പെട്ടു,” അദ്ദേഹം പറഞ്ഞു.

27 വർഷത്തിനിടെ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ഉഭയകക്ഷി ഏകദിന പരമ്പര തോൽവിയാണിത്. വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർക്ക് ലങ്കൻ ബൗളർമാർക്കെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പുതിയ ഹെഡ് കോച്ച് ഗൗതം ഗംഭീർ ആകട്ടെ ടീമിൽ മാറ്റങ്ങൾ വരുത്തുന്നതിൽ പരാജയപെട്ടു.

ഏകദിനം തുടങ്ങും മുമ്പ് ശ്രീലങ്കയ്‌ക്കെതിരായ ട്വൻ്റി20 പരമ്പരയിൽ ഇന്ത്യ 3-0ന് ജയിച്ചിരുന്നു.

രോഹിതിൻ്റെ ടീം നിലവിൽ നീണ്ട ഇടവേളയിലാണ്, സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി അവർ ഒത്തുചേരും. ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം അനുവദിച്ച ബുംറ ടെസ്റ്റ് പരമ്പരയിൽ തിരിച്ചെത്തും.

Latest Stories

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു