ഇന്ത്യ വലിയ സമ്മർദ്ദത്തിലാണ്, അവരെ ഇന്ന് തകർത്തെറിയും: ട്രെന്റ് ബോൾട്ട്

ഏകദിന ലോകകപ്പിൽ ഇന്ന് ന്യൂസിലാൻഡിനെ നേരിടാനൊരങ്ങുന്ന ഇന്ത്യൻ ടീമിന് ഒരുപാട് വെല്ലുവിളികൾ മറികടകാനുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പരിക്കേറ്റ ഹാർദ്ദിക് പാണ്ഡ്യയ്ക്ക് പുറമേ മൂന്ന് താരങ്ങൾ കൂടി പരിക്കിന്റെ പിടിയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഇഷാൻ കിഷൻ എന്നിവരാണ് ആ മൂന്ന് താരങ്ങൾ. ഇതിൽ തന്നെ ഇഷാൻ കിഷൻ ഇന്ന് കളത്തിൽ ഇറങ്ങാൻ സാധ്യതകൾ അവളരെ കുറവാണെന്നും പറയപ്പെടുന്നുണ്ട്.

ധർമ്മശാലയിലെ പിച്ച് പേസറുമാരെ അനുകൂലിക്കുന്ന ട്രക്കാണ്. അതിനാൽ തന്നെ മത്സരം കിവി പേസറുമാരും ഇന്ത്യൻ ബാറ്ററുമാരും തമ്മിലുള്ള പോരാട്ടം തന്നെ ആയിരിക്കും. മത്സരത്തിൽ, പരിചിതമായ ഹോം സാഹചര്യത്തിൽ കളിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ കളിക്കാർ ഗണ്യമായ സമ്മർദ്ദം നേരിടേണ്ടിവരുമെന്ന് കിവി പേസർ ട്രെന്റ് ബോൾട്ട് പറഞ്ഞിരിക്കുകയാണ്. ടൂർണമെന്റിൽ നിലവിൽ തോൽവി അറിയാത്ത ഇരു ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുമ്പോൾ ആവേശകരമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

ധർമ്മശാല ഫാസ്റ്റ് ബൗളറുമാരെ സംബന്ധിച്ച് ഒരു പറുദീസ തന്നെയാണ്.. നിർണായക മത്സരത്തിന് മുമ്പ്, ബോൾട്ട് പറഞ്ഞത് ഇങ്ങനെയാണ് “അവർ ശക്തമായ ടീമാണ്, അവർ എല്ലാ മേഖലയിലും ശക്തരാണ്. മത്സരത്തിൽ ഇന്ത്യ വലിയ സമ്മർദ്ദത്തിൽ ആയിരിക്കുമെന്ന കാര്യത്തിൽ തകർക്കമില്ല.”താരം പറഞ്ഞു.

“അവർ നന്നായി കളിക്കുന്ന ടീമാണെന്നതിനാൽ തന്നെ കനത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. പോസിറ്റീവ് മനോഭാവത്തോടെ മത്സരത്തിൽ ഇറങ്ങുക എന്നതാണ് പ്രധാനം.” ബോൾട്ട് പറഞ്ഞ് അവസാനിപ്പിച്ചു.

ടൂർണമെന്റിൽ ഇരുടീമുകളുടെയും തോൽവിയറിയാത്ത അവസ്ഥ കണക്കിലെടുക്കുമ്പോൾ വരാനിരിക്കുന്ന ഏറ്റുമുട്ടൽ ആവേശകരമായ മത്സരം തന്നെ ആയിരിക്കും .

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്