പരമ്പര ഇന്ത്യ നേടും എന്നതില്‍ സംശയമില്ല, എങ്കിലും അത് ടെസ്റ്റ് പരമ്പര പോലെ അനായാസമാകില്ല

ടെസ്റ്റ് പരമ്പരയിലെ ഏകപക്ഷീയമായ വിജയത്തിന്റെ ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ് ടീം ഇന്ത്യയും ആരാധകരും.മൂന്ന് മത്സരങ്ങളുള്ള T20 പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ സമ്പൂര്‍ണ്ണ വിജയത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

സൂര്യയെയും ഹര്‍ദിക്കിനെയും മാറ്റി നിര്‍ത്തിയാല്‍,യുവതാരങ്ങള്‍ അടങ്ങിയ നെക്സ്റ്റ് ജനറേഷന്‍ എന്ന് പറയാവുന്ന ടീമിനെയാണ് ഇന്ത്യ രംഗത്തിറങ്ങുന്നത്. ഐ പി എല്ലിലെ വെടിക്കെട്ടാഘോഷം ഇന്ത്യന്‍ ജേഴ്‌സിയിലും തുടരുന്ന അഭിഷേകിന്റെ കൂടെ ആരാധകരുടെ കണ്ണിലുണ്ണിയായ സഞ്ജു സാംസണ്‍ ഓപ്പണര്‍ ആയി ഇറങ്ങും എന്ന് ഇന്ന് ക്യാപ്റ്റന്‍ സൂര്യ പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് ആരാധകരെല്ലാം ഇരട്ടി ആവേശത്തിലാണ്.

ഹര്‍ദിക്കും റിങ്കുവും കൂടി ചേരുമ്പോള്‍ വെടിക്കെട്ട് ആഗ്രഹിക്കുന്ന ആരാധകര്‍ നിരാശപ്പെടേണ്ടി വരില്ലെന്നുറപ്പ്. സ്പിന്നിനെതിരെ ഇന്ത്യയുടെ വജ്രായുധമായിരുന്ന ശിവം ദുബെ അവസാന നിമിഷം പരിക്കേറ്റു പുറത്തായത് നമുക്ക് ചെറിയ തിരിച്ചടിയാണ്. എക്‌സ്പ്രസ്സ് വേഗം കൊണ്ട് ഐപിഎലില്‍ ആരാധകരെ ത്രില്ലടിപ്പിച്ച മായങ്ക് യാദവിന്റെ അരങ്ങേറ്റത്തിനും ഗ്വാളിയോര്‍ വേദിയാകുമെന്നു കരുതാം.

ഷോര്‍ട്ടര്‍ ഫോര്‍മാറ്റിലെ സ്ഥിരതാരങ്ങളെല്ലാം മടങ്ങിയെത്തിയതോടെ സന്തുലിതമായ ടീമുമായാണ് ബംഗ്ലാദേശ് പരമ്പരക്കിറങ്ങുന്നത്.ഏത് ബാറ്റര്‍ക്കും വെല്ലുവിളിയുയര്‍ത്താന്‍ കഴിയുന്ന മുസ്തഫിസുര്‍ റഹ്‌മാന്‍, T20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ബൗളര്‍ ടെന്‍സിം ഹസന്‍ സകിബ്, ടസ്‌കിന്‍ അഹമ്മദ് തുടങ്ങിയവര്‍ നിരക്കുന്ന പേസ് നിര മികച്ചതാണ്. ലെഗ്സ്പിന്നര്‍ റിഷാദ് ഹുസൈന്‍, മെഹിഡി ഹസ്സന്‍ എന്നിവര്‍ അനുകൂലസാഹചര്യങ്ങള്‍ മുതലാക്കാന്‍ കഴിവുള്ളവരാണ്.

ബാറ്റിങ്ങില്‍ പരിചയസമ്പന്നരായ ക്യാപ്റ്റന്‍ ഷാന്റോ, ലിട്ടണ്‍ ദാസ്, മഹമ്മദുള്ള എന്നിവര്‍ക്ക് പുറമെ അഗ്ഗ്രസിവ് ബാറ്റിങ്ങിലൂടെ ശ്രദ്ധേയനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജാക്കിര്‍ അലിയും പ്ലെയിങ് ഇലവനില്‍ കണ്ടേക്കും. പരമ്പര ഇന്ത്യ നേടും എന്നതില്‍ സംശയം ഒന്നുമില്ല. എങ്കിലും അത് ടെസ്റ്റ് പരമ്പര പോലെ അനായാസമാകാന്‍ സാധ്യതയില്ല. ഇന്ത്യന്‍ യുവനിരക്ക് ചെറിയ രീതിയിലെങ്കിലും വെല്ലുവിളിയുയര്‍ത്താന്‍ ബംഗ്ലാദേശിന് കഴിഞ്ഞേക്കും.

എഴുത്ത്: ശങ്കര്‍ ദാസ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

"ലാമിന് യമാലിന്റെ മികവിൽ നിങ്ങൾ മറന്ന് പോകുന്ന ഒരു ഇതിഹാസ താരമുണ്ട്"; എതിർ പരിശീലകനായ ലൂയിസ് ഗാർഷ്യ പ്ലാസയുടെ വാക്കുകൾ ഇങ്ങനെ

അടുത്ത അഞ്ചു ദിനം അതിശക്തമായ മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

ആ കാലയളവില്‍ മറ്റൊരു ബാറ്ററും ഗാംഗുലിയേക്കാള്‍ കൂടുതല്‍ സെഞ്ച്വറി അടിച്ചിട്ടില്ല, ഒപ്പമെത്തിയത് ഒരാള്‍ മാത്രം!

സ്വവർഗ വിവാഹങ്ങൾക്ക് ഒരു തടസവുമില്ലാത്ത രാജ്യങ്ങൾ!

യുഎഫ്‌സി താരം കോനോർ മക്ഗ്രെഗർ അനുവാദമില്ലാതെ ഗ്രൗണ്ടിൽ ഇറങ്ങിയതിന് ശേഷം സുരക്ഷാ പ്രോട്ടോക്കോളുകളുടെ പുനഃപരിശോധന ആഴ്സണൽ പരിഗണിക്കുന്നു

രജനിക്ക് 100 കോടിക്കും മുകളില്‍ പ്രതിഫലം, ബച്ചന് വളരെ കുറവ്; 'വേട്ടയ്യനാ'യി മഞ്ജുവും ഫഹദും വാങ്ങുന്നത് ഇത്രയും! കണക്ക് പുറത്ത്

അൻവറിനെ തള്ളി ഡിഎംകെ; സിപിഎം സഖ്യകക്ഷിയാണെന്നും വിമതരെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃക; സാര്‍വത്രിക വിദ്യാഭ്യാസം പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി

എന്നെ ആ കാര്യത്തിന് ഇത്തവണ നിർബന്ധിക്കരുത്, അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കരുത്; താരങ്ങളോട് സൂര്യകുമാർ യാദവ്

ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്; കൂടിക്കാഴ്ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്