ഏകദിന ലോകകപ്പിലെ ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ നെതര്‍ലന്‍ഡ്‌സിനെ തോൽപ്പിച്ച് ഇന്ത്യ. 160 റൺസിനാണ് നെതര്‍ലന്‍ഡ്‌സിനെ ഇന്ത്യ തോൽപ്പിച്ചത്. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ‘ദീപാവലി വെടിക്കെട്ടിൽ’ 410 എന്ന കൂറ്റൻ സ്കോർ ആണ് ടീം ഇന്ത്യ പടുത്തുയർത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 47 ഓവറിൽ 250 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. സിറാജ്, ബുംമ്റാ, കുൽദീപ് യാദവ്, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും കോഹ്ലിയും രോഹിത് ശർമയും ഓരോ വിക്കറ്റ് വീതവും നേടി.
ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ (128*), കെ എല്‍ രാഹുല്‍ (102)
എന്നിവർ സെഞ്ചുറി നേടിയപ്പോൾ. രോഹിത് ശര്‍മ (61), ശുഭ്മാന്‍ ഗില്‍ (51), വിരാട് കോലി (51) എന്നിവര്‍ അർദ്ധ സെഞ്ചുറികളും കരസ്ഥമാക്കിയിരുന്നു.
സ്കോട്ട് എഡ്വാർഡിന്റെ വിക്കറ്റ് കരസ്ഥമാക്കിയതോടുകൂടി ഒൻപത് വർഷങ്ങൾക്ക് ശേഷം ഒരു ഏകദിന വിക്കറ്റ് നേടിയിരിക്കുകയാണ് കോഹ്‌ലി. തന്റെ രണ്ടാം ഓവറിലൂടെയാണ് കോഹ്‌ലി പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. കോഹ്‌ലിയുടെ ആദ്യ ലോകകപ്പ് വിക്കറ്റ് കൂടിയാണ് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറന്നത്.