ഇന്ത്യക്ക് ഈ ലോക കപ്പിൽ പാകിസ്ഥാനെ തോൽപ്പിക്കാൻ പറ്റും, വെളിപ്പെടുത്തലുമായി അക്തർ; എന്തുപറ്റി എന്ന് ആരാധകർ

2022ൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ ജയിക്കുക്കുക ഒട്ടും എളുപ്പം ആയിരിക്കില്ലെന്ന് മുൻ പേസർ ഷോയിബ് അക്തർ. ഒക്ടോബർ 23 ന് എംസിസിയിൽ നടക്കുന്ന പോരാട്ടത്തെക്കുറിച്ച് സംസാരിക്കവെയാണ് അക്തർ തന്റെ അഭിപ്രായം പറഞ്ഞത്.

കഴിഞ്ഞ വര്ഷം നടന്ന ലോകകപ്പിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി പാകിസ്താനോട് തോറ്റിരുന്നു. ലോകവേദിയിൽ ഇത്തരം ഒരു സംഭവം ആദ്യമായിരുന്നു. പാകിസ്ഥാൻ ബൗളറുമാരുടെ വീര്യത്തിന് മുന്നിൽ മറുപടി ഇല്ലാതിരുന്ന ഇന്ത്യൻ താരങ്ങൾ ഒന്നൊന്നായി കൂടാരം കയറിയപ്പോൾ 10 വിക്കറ്റിനാണ് അന്ന് പാകിസ്ഥാൻ ജയിച്ചത്.

“തങ്ങളുടെ റോളുകൾ കൃത്യമായി താരങ്ങൾക്ക് പറഞ്ഞ് കൊടുക്കാതെ വെറുതെ ഒരു ടീമിനെ ഇന്ത്യക്ക് പാകിസ്താനെതിരെ ഇറക്കാൻ സാധിക്കില്ല. മാനേജ്മെന്റ് ടീമിനെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം, അത് ഉറച്ച ടീമായിരിക്കുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. ഇക്കുറി പാക്കിസ്ഥാന് ഇതൊരു എളുപ്പത്തിൽ ഉള്ള വാക്കോവറായിരിക്കില്ല.”

കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്ക്വാഡ് തിരഞ്ഞെടുക്കൽ വലിയ ചർച്ചകൾക്ക് കാരണമായിയിരുന്നു. പ്രത്യേകിച്ച് ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെ ഒഴിവാക്കിയത്.

“ഇന്ത്യ ടൂർണമെന്റിനായി ശരിയായ ടീമിനെ തിരഞ്ഞെടുത്താൽ, അവർക്ക് പാകിസ്ഥാനെ തോൽപ്പിക്കാൻ വളരെ നല്ല അവസരമുണ്ട്. ഇന്ത്യയും പാകിസ്താനും നല്ല ടീമുകളാണ്, അതിനാൽ ജയം പ്രവചിക്കുക അസാധ്യം.”

Latest Stories

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ