ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തി ദക്ഷിണാഫ്രിക്കന്‍ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജാക് കാലിസ്. ഇന്ത്യയെ കിരീടം നേടാന്‍ സാധ്യതയുള്ള ടീമായി തന്നെ വിലയിരുത്ത കാലിസ് എന്നാലതിന് അതിന് ഭാഗ്യം കൂടി തുണയ്ക്കണമെന്ന് പറഞ്ഞു.
‘ഇന്ത്യ മികച്ച ക്രിക്കറ്റ് കളിക്കുന്ന ടീമുകളിലൊന്നാണ്. ടി20 ലോകകപ്പിലെ ഫേവറേറ്റുകളിലൊന്ന് ഇന്ത്യയാണെന്നതില്‍ സംശയമില്ല. എന്നാല്‍ ലോകകപ്പ് നേടാന്‍ അല്‍പ്പം ഭാഗ്യം കൂടി വേണം. വലിയ മത്സരങ്ങളില്‍ മികച്ച ക്രിക്കറ്റ് കാഴ്ചവെക്കേണ്ടതിനോടൊപ്പം ഭാഗ്യവും തുണക്കേണ്ടതായുണ്ട്. ഇന്ത്യ ലോകകപ്പ് കിരീടം നേടാനുള്ള സാധ്യതയേറെയാണ്’ കാലിസ് പറഞ്ഞു.
2013ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത്. ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു ഈ കിരീട നേട്ടം. ഇതിന് ശേഷം വിരാട് കോഹ്‌ലി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയെങ്കിലും ഒരു കിരീടം പോലും നേടാനായില്ല.
കോഹ്‌ലിക്ക് ശേഷം രോഹിത് ശര്‍മ നായകസ്ഥാനത്തേക്കെത്തിയപ്പോള്‍ പ്രതീക്ഷകളേറെയാണെങ്കിലും ഏഷ്യാ കപ്പില്‍ പോലും ടീം പ്രയാസപ്പെടുന്ന കാഴ്ചയാണ് കാണാനായത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഓസീസിനെതിരാ പരമ്പരയിലെ പ്രകടനവും ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.