ബാസ് ബോള്‍ കൊണ്ടൊന്നും ഇന്ത്യയെ വീഴ്ത്താനാവില്ല; സംഭവിക്കാന്‍ പോകുന്നത് പ്രവചിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ അതേര്‍ട്ടന്‍. ബാസ് ബോള്‍ കൊണ്ടൊന്നും ഇന്ത്യയെ വീഴ്ത്താനാവില്ലെന്നും ടെസ്റ്റ് പരമ്പര ഇന്ത്യ തന്നെ സ്വന്തമാക്കുമെന്നും അതേര്‍ട്ടന്‍ പറയുന്നു.

ഇന്ത്യ പരമ്പര വിജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിനേതിനേക്കള്‍ മിടുക്കരാണ്. അതു തന്നെയായിരിക്കും അവസാനം നിര്‍ണായകമായി മാറാന്‍ പോവുന്നത്.

നിങ്ങള്‍ ഇന്ത്യയിലേക്കു പോവുകയാണെങ്കില്‍ അവിടെ സ്പിന്‍ വലിയൊരു പങ്കു വഹിക്കുക തന്നെ ചെയ്യും. ചരിത്രപരമായി അതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്. എല്ലായ്പ്പോഴും പോലെ ഇത്തവണയും അതു തന്നെ സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നു.

Read more

ഇംഗ്ലണ്ടുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയുടെ നാലു സ്പിന്നര്‍മാര്‍ തികച്ചും വ്യത്യസ്തരാണ്. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഇടംകൈയന്‍ ഫിംഗര്‍ സ്പിന്നര്‍മാരാണ്. റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവും എക്കാലത്തെയും മഹാനായ സ്പിന്നര്‍മാരിലൊരാളായ ആര്‍ അശ്വിനും അവര്‍ക്കുണ്ട്. പുറമേ ഇന്ത്യക്കു വളരെ ശക്തമായ പേസ് ബോളിംഗ് നിരയുമുണ്ട്- അതേര്‍ട്ടന്‍ വ്യക്തമാക്കി.