'അവന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ലോക കപ്പ് നേടിയേനെ'; തുറന്നടിച്ച് റെയ്‌ന

ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോക കപ്പില്‍ അമ്പാട്ടി റായുഡു ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ കിരീടം ചൂടുമായിരുന്നുവെന്ന് സുരേഷ് റെയ്‌ന. നാലാം നമ്പറില്‍ ബാറ്റു ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ റായുഡു തന്നെയായിരുന്നുവെന്നും ഇപ്പോഴും മികച്ച ബാറ്റിംഗ് പ്രകടനമാണ് അദ്ദേഹത്തിന്റേതെന്നും റെയ്‌ന അഭിപ്രായപ്പെട്ടു.

“ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നാലാം നമ്പര്‍ സ്ഥാനത്ത് അമ്പാട്ടി റായുഡു വേണമായിരുന്നുവെന്ന് കരുതുന്നയാളാണ് ഞാന്‍. കാരണം, അദ്ദേഹം അതിനായി വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ഒന്നര വര്‍ഷത്തോളം ആ സ്ഥാനത്ത് കളിച്ചു. കഠിനാദ്ധ്വാനം ചെയ്‌തെങ്കിലും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.”

“നാലാം നമ്പറില്‍ ബാറ്റു ചെയ്യാന്‍ ഏറ്റവും മികച്ച താരം റായുഡു തന്നെയായിരുന്നു. ലോക കപ്പ് ടീമില്‍ അദ്ദേഹം അംഗമായിരുന്നെങ്കില്‍ ഇന്ത്യ കിരീടം ചൂടുമായിരുന്നുവെന്ന് തീര്‍ച്ചയാണ്. ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണുമ്പോള്‍ ആ സ്ഥാനത്തേക്കുള്ള ഏറ്റവും നല്ലയാള്‍ റായുഡുവായിരുന്നുവെന്ന് എനിക്ക് തോന്നുന്നുണ്ട്. ചെന്നൈയില്‍ നടന്ന പരിശീലന ക്യാമ്പില്‍ വളരെ മികച്ച ബാറ്റിങ്ങാണ് റായുഡു കാഴ്ചവെച്ചത്.” റെയ്‌ന പറഞ്ഞു.

2018-ല്‍ റായുഡു ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പട്ട് ടീമിനു പുറത്തായ പരമ്പരയില്‍ തനിക്ക് ആസ്വദിച്ചു കളിക്കാനായിരുന്നില്ലെന്നും റെയ്‌ന പറഞ്ഞു. താന്‍ ടീമിലെത്തുകയും റായുഡു പുറത്താകുകയും ചെയ്തപ്പോള്‍ തനിക്കത് വിഷമമായിയെന്നും റെയ്‌ന വെളിപ്പെടുത്തി. ചെന്നെ സൂപ്പര്‍ കിംഗ്‌സില്‍ സഹതാരങ്ങളാണ് റെയ്‌നയും റായിഡുവും.

Latest Stories

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍