ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കളിക്കുന്ന വേദി സംബന്ധിച്ച് ഒരു മാധ്യമം താൻ പറഞ്ഞു എന്ന് പറഞ്ഞ് കൊടുത്ത അവകാശവാദങ്ങൾ നിഷേധിച്ച് ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്. ഓസ്‌ട്രേലിയൻ നായകൻ കമ്മിൻസ് നിലവിൽ ചാമ്പ്യൻസ് ട്രോഫി ടീമിന്റെ ഭാഗം അല്ലെങ്കിലും കമ്മിൻസിന്റെ പേരിൽ പുറത്തുവന്ന യഥാർത്ഥത്തിൽ മുൻ ഇംഗ്ലണ്ട് താരം ജോനാഥൻ ആഗ്‌നൂസ് പറഞ്ഞ അഭിപ്രായം ചർച്ചയായിരുന്നു.
ഞായറാഴ്ച (ഫെബ്രുവരി 23) ദുബായിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി, ഇന്ത്യ തങ്ങളുടെ എല്ലാ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളും ദുബായിൽ കളിക്കുന്നതിനോട് ആഗ്ന്യൂ തൻ്റെ നിരാശ പങ്കുവെച്ചു. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ഒരേ വേദിയിൽ കളിക്കുന്നത് അനാവശ്യ നേട്ടമാണ് നൽകുന്നത് എന്നും മറ്റുള്ള ടീമുകൾക്ക് പണി കിട്ടുക ആണെന്നുമാണ് കമ്മിൻസ് പറഞ്ഞത്.
“ഇന്ത്യയെ ഇപ്പോൾ പരിഗണിക്കുന്ന രീതിയെക്കുറിച്ച് എനിക്ക് വളരെ അസ്വസ്ഥത തോന്നുന്നു,” ആഗ്ന്യൂ എബിസി സ്പോർട്ടിനോട് പറഞ്ഞു.
“ഇത് തെറ്റാണ്; നിങ്ങൾ അന്താരാഷ്‌ട്ര ടൂർണമെൻ്റുകൾ കളിക്കാൻ പോകുകയാണെങ്കിൽ, നിങ്ങൾ എവിടെ കളിക്കണമെന്നും എവിടെ കളിക്കാൻ പോകുന്നില്ലെന്നും തിരഞ്ഞെടുക്കാനും നിങ്ങൾക്ക് കഴിയില്ല. ഇത് എത്രകാലം തുടരും? ഇത് ഈ ടൂർണമെൻ്റുകളെ പ്രഹസനമാക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, പാറ്റ് കമ്മിൻസ് ഇന്ത്യയെക്കുറിച്ച് മേൽപ്പറഞ്ഞ അഭിപ്രായങ്ങൾ നടത്തിയെന്ന് അവകാശപ്പെടുന്ന ഒരു ട്വീറ്റ് ഓൺലൈൻ പോർട്ടലായ, കോഡ് സ്പോർട്സ് പോസ്റ്റ് ചെയ്തു. മറുപടിയായി, കമ്മിൻസ് മാധ്യമ സ്ഥാപനത്തെ ടാഗ് ചെയ്ത് പറഞ്ഞു:
“ഞാൻ തീർച്ചയായും ഇതൊന്നും പറഞ്ഞിട്ടില്ല.”
Read more
‘