വിരാട് കോഹ്‌ലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മയാണെന്ന് ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. കോഹ്‌ലിയെക്കാള്‍ കാലത്തിനൊത്ത് മാറാനുള്ള കഴിവ് രോഹിത്താനുള്ളതെന്നും താരത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ സഹതാരങ്ങള്‍ ഭയമില്ലാതെ കളിക്കുന്നുണ്ടെന്നും സെവാഗ് വിലയിരുത്തി.
ആധുനിക ക്രിക്കറ്റില്‍ അടിച്ചു തകര്‍ത്ത് കളിക്കാനുള്ള കഴിവ് അത്യാവശ്യമാണ്. എല്ലാ ഫോര്‍മാറ്റിലും ഈ ആക്രമണ ബാറ്റിംഗ് ശൈലി ഇന്ന് ആവശ്യമാണ്. രോഹിത് ശര്‍മ ഈ ശൈലിയില്‍ കളിക്കുന്ന താരമാണ്. എന്നാല്‍ കോഹ്‌ലിക്ക് ഈ ശൈലിക്കൊത്ത് കളിക്കാന്‍ സാധിക്കുന്നില്ല. രോഹിത് പവര്‍പ്ലേയ്ക്കുള്ളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുന്നു.
ആധുനിക ക്രിക്കറ്റില്‍ പതിയെ തുടങ്ങി പിന്നീട് ആക്രമിക്കുകയെന്ന ശൈലി വലിയ ഗുണം ചെയ്യുന്നതല്ല. ഇത്തരം താരങ്ങള്‍ക്ക് ടീമിലെ സ്വീകാര്യത കുറയുന്നു. എന്നാല്‍ രോഹിത് ശര്‍മ ഏത് സാഹചര്യത്തിനോടും പൊരുത്തപ്പെടുകയും അതിനനുസരിച്ച് ശൈലി മാറ്റി കളിക്കുകയും ചെയ്യും. ഇത് പ്രതിഭയാണ് കാട്ടുന്നത്- സെവാഗ് വിലയിരുത്തി.