ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

2025 ചാമ്പ്യൻസ് ട്രോഫി ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ തയ്യാറായി കഴിഞ്ഞു. എന്നാൽ ടൂർണമെന്റ് നടത്തുന്നതിന് വേണ്ടി ഏറ്റവും കൂടുതൽ തലവേദനയായായിരിക്കുന്നത് ഇന്ത്യൻ ടീമിന്റെ പങ്കാളിത്തം ഉണ്ടാകുമോ എന്ന കാര്യത്തിലാണ്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഇന്ത്യയെ വിടാൻ കേന്ദ്ര മന്ത്രാലയവും, ബിസിസിയും തയ്യാറല്ല. ഇന്ത്യ ടൂർണമെന്റിൽ നിന്നും വിട്ടു നിന്നാൽ സാമ്പത്തീകമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അത് ബാധിക്കും.

കൂടാതെ പ്രധാനപ്പെട്ട സ്‌പോൺസർമാർ പിന്മാറുകയും, അതിലൂടെ പരസ്യങ്ങളും കുറയുകയും ചെയ്യും. ഇതോടെ ഇന്ത്യ നിർദേശിക്കുന്ന പോലെ കാര്യങ്ങൾ നടത്താൻ പാകിസ്ഥാൻ ബോർഡ് തയ്യാറാകേണ്ടി വരും. പാകിസ്താനിലേക്ക് ഇന്ത്യ കളിക്കാൻ വരില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിസിസിഐ. അത് കൊണ്ട് ദുബായിൽ ഇന്ത്യയുടെ മത്സരങ്ങൾ നടത്തണം എന്ന നിർദേശമാണ് അവർ വെച്ചിരിക്കുന്നത്.

എന്നാൽ ഇപ്പോൾ ദുബായ് വേദിയാകും എന്ന റിപ്പോട്ടുകളാണ് പുറത്ത് വരുന്നത്. ഇതോടെ ഇന്ത്യയുടെ പങ്കാളിത്തം ഉണ്ടാകും എന്ന് ഉറപ്പായി കഴിഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിൽ പ്രധാനപ്പെട്ട മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യ പാകിസ്ഥാൻ തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം. അത് കാണാനാണ് ലോക ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നതും.

ഇന്ത്യയ്ക്ക് അനുകൂലമാകും വിധം ഐസിസിയും പിന്തുണയ്ക്കാൻ സാധ്യത ഏറെയാണ്. കാരണം ജയ് ഷായാണ് ഐസിസിയുടെ തലപ്പത്ത് ഇരിക്കുന്നത്. അത് കൊണ്ട് തന്നെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യ പറയുന്നത് പോലെ കാര്യങ്ങൾ ക്രമീകരിക്കേണ്ടി വരും.

Read more