2021-ലെ ഐസിസി ടി20 ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചിരുന്നു. ലോകകപ്പുകളുടെ ചരിത്രത്തിൽ ഇതുവരെയുള്ള ബദ്ധവൈരികൾക്കെതിരെ പാകിസ്താന്റെ ആദ്യത്തേതും ഏകവുമായ വിജയമായിരുന്നു അത്. ടി 20 യിൽ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ ഏഴു തവണ പാക്കിസ്ഥാനെ തോൽപിച്ചിട്ടുണ്ട്, അതേസമയം അമ്പത് ഓവർ ലോകകപ്പിൽ ഇന്ത്യ 8 തവണയും ജയിച്ചിട്ടുണ്ട്.
ദുബായിൽ ഇന്ത്യയ്‌ക്കെതിരെ 10 വിക്കറ്റ് ജയം പാക്കിസ്ഥാനിലുടനീളം ആഘോഷിച്ചു. അന്നത്തെ പിസിബി ചെയർമാനായ റമീസ് രാജ എങ്ങനെയാണ് സുപ്രധാന ഏറ്റുമുട്ടലിന് ടീമിനെ ഒരുക്കിയതെന്ന് മുഹമ്മദ് റിസ്വാൻ അനുസ്മരിച്ചു. “ഞങ്ങൾ ഇന്ത്യക്കെതിരെ ഒരിക്കലും ജയിച്ചിട്ടില്ല. മത്സരത്തിന് മാസങ്ങൾക്ക് മുമ്പ് കളിക്കാരെ പ്രചോദിപ്പിക്കാൻ റമീസ് രാജ ഞങ്ങളെ കണ്ടു. ഞങ്ങളിൽ ആ ചിന്ത വളർത്തിയെടുക്കാൻ അദ്ദേഹം ശ്രമിച്ചു” എൻഡിടിവി ഉദ്ധരിച്ച് യുഎസ്എയിൽ നടന്ന ഒരു പരിപാടിയിൽ റിസ്വാൻ പറഞ്ഞു.
“ഞങ്ങൾ ഇവൻ്റിനോട് അടുക്കുമ്പോൾ, ട്രോഫി നേടിയാലും ഇല്ലെങ്കിലും ഇന്ത്യക്കെതിരെ ജയിക്കാൻ അദ്ദേഹം ഞങ്ങളോട് പറഞ്ഞു. സമ്മർദ്ദം ചെലുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം ഞങ്ങളോട് അഭ്യർത്ഥിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു. അന്നത്തെ ഉപദേശകനായിരുന്ന മാത്യു ഹെയ്ഡൻ വഹിച്ച പങ്കിനെ കുറിച്ചും റിസ്വാൻ പറഞ്ഞു. ഹെയ്ഡൻ എന്നോടും ബാബർ അസമിനോടും ഒരു വാക്ക് പറഞ്ഞിരുന്നു. മത്സരത്തിന് തൊട്ടുമുമ്പ് അദ്ദേഹം ഞങ്ങളെ പ്രചോദിപ്പിച്ചു.
താൻ ഷോപ്പിംഗിന് പോകുമ്പോൾ ആളുകൾ തന്നിൽ നിന്ന് പണം വാങ്ങില്ലെന്നും വിക്കർ-കീപ്പർ ബാറ്റർ വെളിപ്പെടുത്തി. ” ഇന്ത്യയെ തോൽപ്പിച്ചത് കൊണ്ട് ഷോപ്പിങ്ങിന് പോകുമ്പോൾ ആളുകൾ പണം വാങ്ങാറില്ലായിരുന്നു.” താരം തന്റെ വാക്കുകൾ അവസാനിപ്പിച്ചു.