2022 ലെ ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ പാകിസ്ഥാൻ മത്സരം. പാകിസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യം മുന്നിൽ പതറിയ ഇന്ത്യയെ പതറിയ ഇന്ത്യയെ രക്ഷിച്ചെടുത്ത വിരാട് കോഹ്‌ലിയുടെ ക്ലാസും മാസും കലർന്ന ഇന്നിങ്സിനെക്കുറിച്ച് താൻ വഹാബ് റിയാസുമായി നടത്തിയ ചർച്ചയെക്കുറിച്ച് സംസാരിക്കുകയാണ് മുഹമ്മദ് ആമിർ.
കളി പാകിസ്ഥാൻ ജയിക്കുമെന്ന് റിയാസിന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു, എന്നാൽ കോഹ്‌ലി ക്രീസിൽ ഉണ്ടാകുന്നതുവരെ കളി ഒരിക്കലും അവസാനിച്ചില്ല എന്നതിനെക്കുറിച്ച് ആമീർ തുറന്ന് പറഞ്ഞു. “ഞാൻ ആ മത്സരം ടെലിവിഷൻ സ്ക്രീനിൽ കാണുകയായിരുന്നു. വഹാബ് റിയാസ് എന്റെ അരികിൽ ഇരിക്കുകയായിരുന്നു. 3 ഓവറിൽ 48 റൺസ് വേണ്ടിയപ്പോൾ ഞാൻ റിയാസിനോട് പറഞ്ഞു.
“ഇന്ത്യ ഇതുവരെ കളി തോറ്റിട്ടില്ല. ‘വിരാട് ഉള്ളത് വരെ ഇന്ത്യ മത്സരത്തിൽ തോറ്റിട്ടില്ല’ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ അദ്ദേഹത്തോട് ഉറപ്പിച്ച് പറഞ്ഞു . ലോകത്തിലെ ഒരു ബാറ്റർക്കും ആ അത്ഭുതകരമായ പ്രകടനം ആവർത്തിക്കാനായില്ല.” ആമിർ പറഞ്ഞു. “സമ്മർദം എന്ന വാക്ക് വിരാടിന്റെ ക്രിക്കറ്റ് നിഘണ്ടുവിൽ ഇല്ല. നിങ്ങൾ വിരാടിനോട് ചോദിച്ചാൽ, അദ്ദേഹം തീർച്ചയായും പറയും, പാകിസ്ഥാനെതിരെയുള്ള ആ തകർപ്പൻ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരുന്നുവെന്ന്. ലോകകപ്പിലെ എല്ലാ ടീമിനും വിരാട് ഒരു അപകടകാരിയാകും. അവൻ ഫോമിൽ ആണെങ്കിൽ എതിരാളികൾക്ക് നാശമാണ്” മുൻ താരം പറഞ്ഞു
സ്വന്തം മണ്ണിൽ ഇന്ത്യ മൂന്നാം കിരീടം നേടാനുള്ള ശ്രമത്തിൽ സ്റ്റാർ ഇന്ത്യയുടെ ബാറ്റർ വിരാട് കോഹ്‌ലി ഏകദിന ലോകകപ്പിന്റെ നാലാം പതിപ്പ് കളിക്കും. മൂന്ന് വർഷത്തെ മോശം ഫോമിനെ അതിജീവിച്ച ശേഷം വീണ്ടും ഫോം വീണ്ടെടുത്ത താരം ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ നട്ടെല്ലായി കോഹ്‌ലി ടൂർണമെന്റിലേക്ക് പോകും. 2011 ലോകകപ്പ് ജയിച്ച ടീമിൽ നിലവിൽ കോഹ്‌ലിയും അശ്വിനും മാത്രമേ ടീമിനൊപ്പം ഉള്ളു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.