ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം ഇന്ത്യയാണെന്ന് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇംഗ്ലണ്ടിനെടിരായ അഞ്ചാം ടെസ്റ്റ് നടക്കാതെ വന്നത് നിര്‍ഭാഗ്യമായി പോയെന്നും എന്നിരുന്നാലും മുന്‍ കാലഘട്ടത്തേക്കാള്‍ വിദേശത്ത് ഗംഭീര പ്രകടനമാണ് വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ ഇന്ത്യന്‍ ടീം കാഴ്ചവെക്കുന്നതെന്നും വോണ്‍ പറഞ്ഞു.
‘അവസാന ടെസ്റ്റ് മുടങ്ങിയത് അല്‍പ്പം നിരാശ ഉണ്ടായി. എങ്കിലും ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര അതിമനോഹരമായിരുന്നു. ഇന്ത്യ കാഴ്ചവെച്ച പ്രകടനത്തിന് അവരെ അഭിന്ദിച്ചേ മതിയാകൂ. ശരിയായ പോരാട്ടവീര്യത്തോടെയാണ് ഇരു ടീമും കളിച്ചത്. അതിനാല്‍ത്തന്നെ അഞ്ചാം മത്സരം നടക്കാത്തതില്‍ അല്‍പ്പം നിരാശ എല്ലാവര്‍ക്കുമുണ്ട്. മത്സരം ഉടന്‍ നടത്താനാവില്ല. കാരണം അത് ഐപിഎല്ലിനെ ബാധിക്കും. അതിനാല്‍ത്തന്നെ ഇത്തരമൊരു തീരുമാനമല്ലാതെ മറ്റൊന്നും ഇന്ത്യക്ക് എടുക്കാനാവില്ല.’
‘ഇംഗ്ലണ്ടിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ അവരെ തോല്‍പ്പിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഇന്ത്യ അത് നേടിയെടുത്തുവെന്ന് പറയാം. ഏത് ഉയരത്തിലേക്കുമെത്താന്‍ ഈ നിരക്കാവും. ഇന്ത്യയുടെ ടെസ്റ്റിലെ വളര്‍ച്ചയില്‍ വിരാട് കോഹ്‌ലിയോടാണ് നന്ദി പറയേണ്ടത്. ടെസ്റ്റില്‍ മികച്ച ടീമിനാണ് ജയിക്കാനാവുക. നിലവിലെ ഇന്ത്യന്‍ ടീമാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചത്’ വോണ്‍ പറഞ്ഞു.