അവരെ ഒഴിവാക്കി ഇനി ഇന്ത്യ കളിക്കണം, അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഇന്ത്യ ഗതി പിടിക്കില്ല: സാബ കരിം

മുതിർന്ന പേസർമാരായ മുഹമ്മദ് ഷാമിയും ജസ്പ്രീത് ബുംറയും ഈയിടെ പരിക്കുകളാൽ സ്ഥിരമായി വളയുന്നതിനാൽ തന്നെ ഇന്ത്യ യുവ ഫാസ്റ്റ് ബൗളർമാരെ കൂടുതലായി ഉൾപ്പെടുത്തേണ്ടിവരുമെന്ന് സബ കരിം പ്രസ്താവിച്ചു.

ഇന്ത്യ ന്യൂസ് സ്‌പോർട്‌സിലെ ഒരു ചർച്ചയിൽ, ടീം മാനേജ്‌മെന്റ് യുവാക്കൾക്ക് ഇനിയെങ്കിലും കൂടുതൽ പ്രാധാന്യം നൽകണമെന്ന് സാബ കരിം വിശദീകരിച്ചു.

“പ്രധാന ഫാസ്റ്റ് ബൗളർമാർ പതിവായി പരിക്കേൽക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. ഈ കളിക്കാരെ മാത്രം ആശ്രയിക്കുന്ന സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് ഫാസ്റ്റ് ബൗളർമാരുടെ ഒരു യുവ ബ്രിഗേഡ് സൃഷ്ടിക്കേണ്ടതുണ്ട്.”

കൂടുതൽ ആക്രമണകാരിയായ ബോളറുമാരുടെ ഒരു സംഘം തന്നെ ഉണ്ടാകണം ഇന്ത്യക്ക്. അത്തരത്തിലുള്ള നാലോ അഞ്ചോ യുവാക്കളെ നിങ്ങൾ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, അവരെ ശരിയായി കൈകാര്യം ചെയ്യുകയും അവരുടെ ഫിറ്റ്‌നസ് നന്നായി നിരീക്ഷിക്കുകയും ചെയ്യേണ്ടത് എൻസിഎയുടെയും സെലക്ടർമാരുടെയും ടീം മാനേജ്‌മെന്റിന്റെയും ജോലിയാണ്.

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഷമിയെ ഉൾപ്പെടുത്തിയത് ശ്രദ്ധേയമാണ്. എന്നാൽ, തോളിനേറ്റ പരിക്ക് കാരണം വെറ്ററൻ ഫാസ്റ്റ് ബൗളർക്ക് പുറത്താകേണ്ടി വന്നു.

ഇന്ത്യൻ പേസർമാർക്ക് തുടർച്ചയായി പരിക്കേൽക്കുന്നത് നിരവധി ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. 2022 ലെ ഏഷ്യാ കപ്പ്, 2022 ലെ ടി20 ലോകകപ്പ് എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മത്സരങ്ങൾ പ്രധാന ബോളറുമാർ ഇല്ലാതെയാണ് ഇന്ത്യ കളിച്ചതെന്നും ശ്രദ്ധിക്കണം.”

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ