ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍മാരെ മാറി മാറി പരീക്ഷിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ റഷീദ് ലത്തീഫ്. 1990കളില്‍ പാകിസ്ഥാന്‍ വരുത്തിയ പിഴവ് ഇന്ത്യയും ആവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
‘ബാക്കപ്പുകളെക്കുറിച്ച് എല്ലാവരും സംസാരിക്കുകയാണ്. പക്ഷെ ഇന്ത്യ ഇപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പരീക്ഷിച്ചത് ഏഴു ക്യാപ്റ്റന്‍മാരെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഞാന്‍ ഇതു കാണുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയവരെയെല്ലാം ഇന്ത്യയെ അടുത്തിടെ നയിച്ചു.’
‘1990കളില്‍ പാകിസ്ഥാന്‍ കാണിച്ച അതേ അബദ്ധം ഇന്ത്യയും ഇപ്പോള്‍ ആവര്‍ത്തിക്കുകയാണ്. മികവുള്ള ഒരു ഓപ്പണറെ ഇന്ത്യക്കു ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സ്ഥിരതയുള്ള ഒരു മധ്യനിര ബാറ്ററെയും കണ്ടെത്തിയിട്ടില്ല. ഇന്ത്യക്കു വേണ്ടത് പുതിയൊരു ക്യാപ്റ്റനെ മാത്രമാണ്. ഒരു ക്യാപ്റ്റനും അവര്‍ക്കു വേണ്ടി സ്ഥിരമായി കളിക്കുന്നുമില്ല.’
‘കെഎല്‍ രാഹുല്‍ ഇപ്പോള്‍ ഫിറ്റല്ല. രോഹിത് ശര്‍മ നേരത്തേ ഫിറ്റല്ലായിരുന്നു. വിരാട് കോഹ്‌ലി മാനസികമായി ഫിറ്റുമല്ല. ഒരോ ക്യാപ്റ്റന്‍മാരെ അവര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവരെപ്പോലെയുള്ള ക്യാപ്റ്റന്‍മാരെയാണ് ഇന്ത്യക്ക് ആവശ്യം’ റഷീദ് ലത്തീഫ് പറഞ്ഞു.