ഇന്ന് ബോളിങ് ദിനം; ദ​ക്ഷി​ണാ​ഫ്രി​ക്കക്ക് പിന്നാലെ ഇന്ത്യയും തകർച്ചയുടെ വക്കിൽ

കേപ്‌ടൗണിൽ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക വിയര്‍ത്തെങ്കിലും അതേ നാണയത്തിൽ എറിഞ്ഞിടുകയാണ് അവരും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സി​ൽ പ​ത​റി​യ ടീം ​ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വ​ഴി​യെ ത​ക​ർ​ച്ച​യു​ടെ വ​ക്കിലേക്ക് അടുക്കുകയാണ്. തുടക്കത്തിൽ 28 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​യു​ടെ മൂ​ന്നു പേ​ർ പു​റ​ത്താ​യി.

ഓ​പ്പ​ണ​ർ​മാ​രാ​യ മു​ര​ളി വി​ജ​യി​യും (1) ശി​ഖ​ർ ധ​വാ​നും (16) ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​മാ​ണ് (5) പു​റ​ത്താ​യ​ത്. 5 റൺസോടെ ചേ​തേ​ശ്വ​ർ പു​ജാ​ര​യും റ​ണ്ണൊ​ന്നും എ​ടു​ക്കാ​തെ രോ​ഹി​ത് ശ​ർ​മ​യു​മാ​ണ് ക്രീ​സി​ൽ. ആ​തി​ഥേ​യ​രേ​ക്കാ​ൾ 258റ​ൺ​സ് പി​ന്നി​ലാ​ണ് ഇ​ന്ത്യ. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഫി​ലാ​ൻ​ഡ​റും സ്റ്റെ​യി​നും മോ​ർ​ക്ക​ലു​മാ​ണ് ഇ​ന്ത്യ​യുടെ തകർച്ചക്ക് വഴിയൊരുക്കിയത്.

മു​ര​ളി വി​ജ​യി​നെ ഡീ​ൻ എ​ൽ​ഗാ​റി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചാ​ണ് ഫി​ലാ​ൻ​ഡ​ർ ഇ​ന്ത്യ​ൻ ത​ക​ർ​ച്ച​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. ശി​ഖ​ർ ധ​വാ​നെ സ്വ​ന്തം ബൗ​ളിം​ഗി​ൽ സ്റ്റെ​യി​ൻ പി​ടി​കൂ​ടി. പി​ന്നാ​ലെ മോ​ർ​ക്ക​ൽ ഇ​ന്ത്യ​ൻ നാ​യ​ക​നെ​യും ഗ്യാലറിയിലേക്ക് മ​ട​ക്കി അയയ്ക്കുകയായിരുന്നു. 12 റ​ൺ​സി​ന് മൂ​ന്നു മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി​ട്ടും മ​ധ്യ​നി​ര​യു​ടെ വീ​രോ​ജി​ത ചെ​റു​ത്തു​നി​ൽ​പ്പാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഭ​ദ്ര​മാ​യ സ്കോ​റി​ലെ​ത്തി​ച്ച​ത്.

ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ മാ​ര​ക സ്പെ​ല്ലി​ൽ മു​ൻ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ എ​ബി ഡി ​വി​ല്ലി​യേ​ഴ്സും (65) ഡു ​പ്ലെ​സി​സു​മാ​ണ് (62) ര​ക്ഷ​പെ​ടു​ത്തി​യ​ത്. ടീം ​സ്കോ​ർ നൂ​റു ക​ട​ത്തി​യ ശേ​ഷ​മാ​ണ് ഈ ​കു​ട്ടു​കെ​ട്ട് ത​ക​ർ​ന്ന​ത്. ഇ​രു​വ​രും അ​ടു​ത്ത​ടു​ത്ത് പു​റ​ത്താ​കു​ക​യും ചെ​യ്തു. 65 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്‌സിന്റെയും, 62 റണ്‍സെടുത്ത ഡുപ്ലെസിന്റെയും ചെറുത്ത് നില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. എന്നാല്‍ ഇരുവരും അടുത്തടുത്ത പന്തുകളില്‍ പുറത്താവുകകൂടി ചെയ്തതോടെ ആതിഥേയര്‍ തകര്‍ന്നടിയുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറിന് പുറമേ മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ട്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്പിന്നര്‍ അശ്വിന് 2 വിക്കറ്റ് ഉണ്ട്. കളിയില്‍ ഭുവനേശ്വര്‍കുമാറിന് ചരിത്രനേട്ടം സ്വനതമാക്കാനും കഴിഞ്ഞു.5 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു ഇന്ത്യന്‍ ബോളര്‍ വിദേശ മണ്ണില്‍ ടെസ്റ്റിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കുന്നത്.