ഇന്ത്യ നമ്മുടെ ശത്രുവല്ല മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നവരാണ് നമ്മുടെ ശത്രുക്കൾ, അഫ്രിദിയോടുള്ള കനേരിയുടെ മറുപടിക്ക് വലിയ സ്വീകരണം

പാകിസ്ഥാൻ ക്രിക്കറ്റ് ലോകം മാത്രമല്ല ലോകത്തിൽ ഉള്ള പല ക്രിക്കറ്റ് പ്രേമികളും ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു കഴിഞ്ഞ ദിവസം മുൻ പാകിസ്ഥാൻ ഡാനിഷ് കനേരിയ സഹ താരമായിരുന്ന ഷാഹിദ് അഫ്രിദിക്ക് എതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ. താൻ ഹിന്ദു മതത്തിൽ പെട്ട ആളായതിനാൽ ടീമിൽ കളിപ്പിക്കാൻ അഫ്രിദി ഇഷ്ടപ്പെട്ടില്ല എന്നും തന്നെ ഒറ്റപെടുത്തിയിരുന്നു എന്നും ആരോപണങ്ങളാണ് കനേരിയ ഉന്നയിച്ചത്. ആരോപണങ്ങൾ.

പിന്നാലെ അഫ്രിദി തിരിച്ചടിച്ചിരുന്നു- ഇതെല്ലാം പറയുന്ന ആൾ സ്വന്തം സ്വഭാവം നോക്കൂ. വിലകുറഞ്ഞ പ്രശസ്തി നേടാനും പണം സമ്പാദിക്കാനുമാണ് അദ്ദേഹം എന്നെ കുറ്റപ്പെടുത്തുന്നത്. കനേരിയ എന്റെ ഇളയ സഹോദരനെപ്പോലെയായിരുന്നു, ഞാൻ അദ്ദേഹത്തോടൊപ്പം വർഷങ്ങളോളം ഒരേ ഡിപ്പാർട്ട്‌മെന്റിൽ കളിച്ചു,”

“അവന്റെ സ്വഭാവത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. എന്റെ മനോഭാവം മോശമായിരുന്നെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോടോ താൻ കളിക്കുന്ന ഡിപ്പാർട്ട്‌മെന്റിലോ പരാതിപ്പെടാത്തത്. നമ്മുടെ ശത്രു രാജ്യത്തിന് മതവികാരം വ്രണപ്പെടുത്താൻ കഴിയുന്ന അഭിമുഖങ്ങൾ ശത്രുരാജ്യത്തിന് അദ്ദേഹം നൽകുന്നു.

ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖം ആയതിനാലാണ് ശത്രു രാജ്യം എന്ന് താരം വിളിച്ചത്. ഇപ്പോഴിതാ അഫ്രിദിക്ക് അതിനുള്ള മറുപടി കനേരിയ നൽകിയിരിക്കുന്നു-” ഇന്ത്യ നമ്മുടെ ശത്രുവല്ല. മതത്തിന്റെ പേരിൽ ജനങ്ങളെ പ്രേരിപ്പിക്കുന്നവരാണ് നമ്മുടെ ശത്രുക്കൾ. ഇന്ത്യയെ നിങ്ങളുടെ ശത്രുവായി നിങ്ങൾ കരുതുന്നുവെങ്കിൽ, ഒരിക്കലും ഒരു ഇന്ത്യൻ മീഡിയ ചാനലിലേക്കും അഭിമുഖം നല്കാൻ പോകരുത്.”

എന്തായാലും ഇന്ത്യ ശത്രു രാജ്യമല്ല എന്ന ബൗളറുടെ വാക്കിന് വലിയ കൈയടിയാണ് കിട്ടുന്നത്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?