എന്റെ പൊന്ന് മോനെ നിന്നെ ഇന്ത്യക്ക് വേണം, പെട്ടെന്ന് വാടാ ടീമിലോട്ട്; സൂപ്പർ താരത്തിനോട് അഭ്യർത്ഥനയുമായി രവി ശാസ്ത്രി; പോസ്റ്റ് നോക്കാം

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി നടത്തിയ അഭിപ്രായം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 2024-25 രഞ്ജി ട്രോഫിയിൽ ബംഗാളിനായി നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം റൗണ്ട് മത്സരത്തിൽ ഒരു വർഷത്തിന് ശേഷം കളത്തിൽ ഇറങ്ങുകയും മത്സരത്തിൽ തിളങ്ങുകയും ചെയ്തു.

നാല് വിക്കറ്റ് വീഴ്ത്തി ബംഗാളിനെ 61 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാൻ സഹായിച്ച 34-കാരൻ അവിസ്മരണീയമായ തിരിച്ചുവരവ് നടത്തി. പേസർ പിന്നീട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

“അവസാനം, കാത്തിരിപ്പ് അവസാനിച്ചു! 360 ദിവസത്തിന് ശേഷം, ഞാൻ വീണ്ടും ഫീൽഡിൽ തിരിച്ചെത്തി, ഇപ്പോൾ ശക്തനാണ് എനിക്ക് കൂടുതൽ നന്നായി കളിക്കണം. രഞ്ജി ട്രോഫിയിൽ ബംഗാളിന് 4 വിക്കറ്റ്, ഇത് തുടക്കം മാത്രമാണ്. എൻ്റെ ആരാധകരേ, ഓരോ പന്തും ഓരോ വിക്കറ്റും നിങ്ങൾക്കായി സമർപ്പിക്കുന്നു. നിങ്ങളുടെ സ്നേഹം എൻ്റെ അഭിനിവേശം വർദ്ധിപ്പിക്കുന്നു! നമുക്ക് ഈ സീസൺ അവിസ്മരണീയമാക്കാം!”

മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി ഇതിന് നൽകിയ മറുപടി ഇങ്ങനെ:

“ലാലാ, ഞങ്ങൾക്ക് നിന്നെ വേണം.”

മുഹമ്മദ് ഷമിയെപോലെ ഒരു താരത്തെ ബോർഡർ ഗവാസ്‌ക്കർ ട്രോഫിക്ക് ടീമിൽ വേണം എന്നുള്ള അഭിപ്രായമാണ് ശാസ്ത്രി പറഞ്ഞത്.

Latest Stories

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല

'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ

'ക്ലാസിക്കൽ റൊണാൾഡോ'; പ്രായം തൻ്റെ പാരമ്പര്യത്തെ നിർവചിക്കാൻ വിസമ്മതിക്കുന്ന മനുഷ്യൻ