ഇന്ത്യ പാകിസ്ഥാൻ പരമ്പരക്ക് കളമൊരുങ്ങുന്നു, അതിനിർണായക അപ്ഡേറ്റ് നൽകി പിസിബി ചെയർമാൻ സാക്ക അഷ്റഫ്

ഇന്ത്യ – പാകിസ്ഥാൻ മത്സരം നടക്കുന്നത് പോലെ ലോകം മുഴുവൻ ആവേശം വിതക്കുന്ന മറ്റൊരു മത്സരം ഉണ്ടോ എന്ന് ചോദിച്ചാൽ അതിന് ഇല്ലെന്നു തന്നെയാണ് ഉത്തരം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾ കാരണം ഇന്ത്യയും പാകിസ്ഥാനും പോരാട്ടം ക്രിക്കറ്റ് ലോകത്തിന് നഷ്ടമായിരിക്കുകയാണ്.

2012-ലെ ഹോം ലിമിറ്റഡ് ഓവർ പരമ്പരയ്ക്ക് ശേഷം ഇന്ത്യ പാകിസ്ഥാനുമായി ഉഭയകക്ഷി ക്രിക്കറ്റിൽ കളിച്ചിട്ടില്ല. ഈ കാലയളവിൽ, അവർ ലോകകപ്പ് പോലുള്ള മൾട്ടി-രാഷ്‌ട്ര ടൂർണമെന്റുകളിൽ മാത്രമാണ് ഏറ്റുമുട്ടിയത്. ഏഷ്യ കപ്പിൽ ഇരുരാജ്യങ്ങളും നേർക്കുനേർ വന്നാൽ പോലും മത്സരം ഒരു ന്യൂട്രൽ വേദിയിൽ ആയിരിക്കും നടക്കുക.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം കണക്കിലെടുക്കുമ്പോൾ, ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി പരമ്പര നടക്കാനുള്ള സാധ്യത വളരെ വിരളം എന്നാണ് ആരാധകർ പറയുന്നത്. എന്നിരുന്നാലും, ബുധനാഴ്ച (ജനുവരി 10) ഒരു മാധ്യമ ആശയവിനിമയത്തിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ സാക്ക അഷ്റഫ് രസകരമായ ഒരു പ്രസ്താവന നടത്തി.

“ഇന്ത്യ-പാകിസ്ഥാൻ പരമ്പരയെ സംബന്ധിച്ചിടത്തോളം, സർക്കാർ അനുമതി വന്നാൽ രണ്ട് ബോർഡുകളും പരസ്പരം കളിക്കാൻ തയ്യാറാണ്,” സക്കാ അഷ്റഫ് പറഞ്ഞതായി pcb.com.pk ഉദ്ധരിച്ചു. ഈ പ്രസ്താവനയ്ക്ക് ശേഷം ബിസിസിഐയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും അതിർത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യയിലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കുന്നതുവരെ പാകിസ്ഥാനുമായി ഉഭയകക്ഷി ക്രിക്കറ്റ് ഉണ്ടാകില്ലെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

“ഭീകരവാദം, അതിർത്തി കടന്നുള്ള ആക്രമണങ്ങൾ, നുഴഞ്ഞുകയറ്റം എന്നിവ അവസാനിപ്പിക്കുന്നത് വരെ ഞങ്ങൾ പാകിസ്ഥാനുമായി ഉഭയകക്ഷി മത്സരങ്ങൾ കളിക്കില്ലെന്ന് ബിസിസിഐ വളരെ നേരത്തെ തീരുമാനിച്ചിരുന്നു. രാജ്യത്തിന്റെയും പൊതുജനങ്ങളുടെയും വികാരവും സമാനമാണെന്ന് ഞാൻ കരുതുന്നു,” താക്കൂർ പറഞ്ഞു.

2023 ലോകകപ്പിൽ അഹമ്മദാബാദിൽ നടന്ന ഏകദിന മത്സരത്തിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനുമായി കളിച്ചത്, ആ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു. 2024 ജൂൺ 9 ന് ന്യൂയോർക്കിൽ നടക്കുന്ന ടി20 ലോകകപ്പിൽ ചിരവൈരികൾ മത്സരിക്കും.

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം