കടുവകളെ കൂട്ടിൽ കയറ്റി ഇന്ത്യ ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വമ്പൻ നേട്ടം

കാൺപൂരിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം വീണ്ടും ഉറപ്പിച്ച് ഇന്ത്യ. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ഇന്ത്യ തന്നെ ആയിരുന്നു. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സിൽ അവരുടെ പദ്ധതികളെ തകർത്തത് ഇന്ത്യയുടെ ബോളിങ് യൂണിറ്റ് ആയിരുന്നു.

ജസ്പ്രീത് ബുമ്ര, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന് 95 റൺസ് മാത്രമേ ലീഡ് ഉയർത്താൻ സാധിച്ചിരുന്നൊള്ളു. അവസാന ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപണർ യശസ്‌വി ജയ്‌സ്വാൾ അർദ്ധ സെഞ്ച്വറി നേടി. താരം 45 പന്തുകളിൽ 51 റൺസ് നേടി മടങ്ങി. കൂടാതെ വിരാട് കോഹ്‌ലിയും 29 റൺസ് നേടി ജയ്‌സ്വാളിന് മികച്ച പാർട്ണർഷിപ്പ് നൽകി. അവസാന പന്തിൽ ഋഷഭ പന്ത് ബൗണ്ടറി നേടി വിജയിപ്പിക്കുകയായിരുന്നു.

ബംഗ്ലാദേശിനെതിരെ നടന്ന പരമ്പരയിൽ രണ്ട് ടെസ്റ്റുകളിൽ നിന്നായി മോശമായ പ്രകടനമാണ് ക്യാപ്റ്റൻ രോഹിത്ത് ശർമ്മ കാഴ്ച വെച്ചത്. 8 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. രണ്ടാം ഇന്നിങ്സിൽ ശുഭമൻ ഗില്ലും വെറും 6 റൺസ് നേടി മോശമായ ബാറ്റിംഗ് ആണ് നടത്തിയത്. രണ്ടാം ടെസ്റ്റിൽ ഒരുപാട് റെക്കോഡുകൾ നേടാൻ ഇന്ത്യയ്ക്ക് സാധിച്ചു. കൗണ്ടർ അറ്റാക്കിങ് ശൈലിയിലൂടെ ഇന്ത്യ ഫാസ്റ്റസ്റ്റ് ടീം ഫിഫ്റ്റി, ഫാസ്റ്റസ്റ്റ് സെഞ്ച്വറി, ഫാസ്റ്റസ്റ്റ് 150 , ഫാസ്റ്റസ്റ്റ് 200 തുടങ്ങിയ നേട്ടങ്ങൾ എല്ലാം സ്വന്തമാക്കി.

കൂടാതെ 594 മത്സരങ്ങൾ കൊണ്ട് വേഗതയേറിയ 27000 റൺസ് നേടുന്ന താരം എന്ന റെക്കോഡ് വിരാട് കോഹ്ലി സ്വന്തമാക്കിയിരുന്നു. കൂടാതെ ടെസ്റ്റിൽ 300 വിക്കറ്റുകൾ നേടുന്ന ഏഴാമത്തെ താരം എന്ന റെക്കോഡ് രവീന്ദ്ര ജഡേജയും സ്വന്തമാക്കിയിരുന്നു. ഒക്ടോബർ ആറാം തിയതി മുതലാണ് ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അതിന്‌ ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒക്ടോബർ 16 തിയതി മുതലാണ് ന്യുസിലാൻഡ് പര്യടനം ആരംഭിക്കുന്നത്.

Latest Stories

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു