ജിതിന്‍ ജിതു
തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ കളിക്കാന്‍ ഒരു ടെസ്റ്റ് വിജയം മാത്രം അകലെയാണ് ടീം ഇന്ത്യ. അല്‍ബുദ്ധങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഓവല്‍ ലണ്ടനില്‍ ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍ നമുക്ക് കാണാം. ഓവലില്ലേ രണ്ടു ടീമുകളുടെയും അവസാന റിസള്‍ട്ട് നോക്കുകയാണേല്‍ അതില്‍ നേരിയ മുന്‍തൂക്കം ഇന്ത്യക്കാണ്. ഇംഗ്ലണ്ടിനെ വലിയ മാര്‍ജിനിലാണ് ഇന്ത്യ അവസാന ടെസ്റ്റ് അവിടെ കീഴടക്കിയത്. അതെ സമയം ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനോട് അവിടെ നേരിയ മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്തു.
ഇനി ഇന്ത്യന്‍ ടീമിലേക് വരാം. ആദ്യം തന്നെ പറയാം. എങ്ങനെയും തന്റെ ടീമിനെ വിജയിപ്പിക്കണം എന്ന ചിന്ത ഉള്ള ഒരു ക്യാപ്റ്റന്‍ ആണ് രോഹിത് ശര്‍മ. കളിക്കിടയിലെ സഹകളികരോടുള്ള പെരുമാറ്റം ഞാനടക്കം വിമര്‍ശിച്ചതാണ്. എന്നാലും അയാള്‍ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ ബെസ്റ്റ് കൊടുക്കുകയാണ് ടീമിന്റെ വിജയത്തിനായി. രോഹിത് ശര്‍മ തന്നെയാവും ഇന്ത്യയുടെ ബാറ്റിംഗ് ട്രമം കാര്‍ഡ്. അവസാന ഓവല്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടി മാന്‍ ഓഫ് തെ മാച്ച് രോഹിത് ആയിരുന്നു. ഇപ്പോഴത്തെ ആഗ്ഗ്രെസ്സീവ് ഇന്റന്‍ഡ് ഉള്ള ഫോംമും ഒരുപാട് ഹോപ്പ് ആണ്.
വിരാട് കോഹ്ലി. തന്റെ പ്രതാപകാല ഫോം ഇല്ലേലും. ആ ക്ലാസും മാസ്സും എവിടെയും പോയില്ല എന്ന് തെളിയിച്ച കഴിഞ്ഞ കോണ്‍ഫിഡന്‍സിലാണ്. ആ കോണ്‍ഫിഡന്‍സ് തന്നെയാവും ഇന്ത്യയുടെ ബാറ്റിംഗ് സ്ട്രെങ്തും. രോഹിത് കോഹ്ലി തന്നെയാവും ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രതീക്ഷയും. ഇനി രോഹിത്തിന്റെ പെയര്‍ ആര് വേണം എന്ന് നോക്കിയാല്‍ ഇപ്പോഴത്തെ ഫോം കണക്കിലെടുത്തു ഗില്‍ ആണ് ബെറ്റര്‍ ഓപ്ഷന്‍. രാഹുല്‍ തുടര്‍ച്ചയായി പരാജയമാവുന്നത് ഇന്ത്യന്‍ ബാറ്റിംഗിനെ മാത്രം എല്ലാ രോഹിത് എന്ന ബാറ്റിസ്മനെയും ബാധിക്കുന്നുണ്ട്. ഒരു വശത്തു രോഹിത് അറ്റാക്ക് ചെയുമ്പോള്‍ മറുവശത്തു ഡിഫെന്‍സ് കളിച് വിക്കെറ്റ് പിടിച്ചുനിര്‍ത്താന്‍ രാഹുലിന് സാധിക്കുന്നില്ല. ഗില്‍ ആണേല്‍ തന്റെ കറിയര്‍ ബെസ്റ്റ് ഫോമിലുമാണ്. പിന്നെ പൂജാര ശ്രെയസ് തന്റെ റോള്ളുകള്‍ ഭംഗി ആകുമെന്ന് കരുതുന്നു.
ഈ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യക്കും ഏറ്റവും വലിയ നഷ്ടവും ഓസ്‌ട്രേലിയുടെ ആശ്വാസവും ഒറ്റ കളിക്കാരനാവും. റിഷഭ് പന്ത്. ഇംഗ്ലണ്ട് പിച്ചുകളില്‍ വളരെ അപകടകാരിയായ വിക്കറ്റ് കീപ്പിങ് ബാറ്റസ്മാന്‍ ആണ് റിഷഭ്, ഒറ്റയ്ക്ക് കളിയുടെ ഗതി തിരിക്കാന്‍ കഴിവുള്ള പ്ലയെര്‍ തന്നെയാണ് റിഷബഭ്, ഭരത്തിനെ വില കുറച്ചു കാണുകയല്ല, പക്ഷെ ഇംഗ്ലണ്ടിലെ സ്വിങ് ആന്‍ഡ് ബൗണ്‌സ് പിച്ചില്‍ എക്‌സ്പീരിയന്‍സ് ഇല്ലാത്ത ഭരത് ബാറ്റിംഗില്‍ എത്രത്തോളം എഫക്റ്റീവ് ആവും എന്ന പറയാന്‍ പറ്റില്ല. പക്ഷെ വിക്കെറ്റ് കീപ്പിങ് ഭരത്തിന്റെ കൈയില്‍ ഭദ്രമാണ്.മിക്കവാറും ഇതു തന്നെയാവും ഇന്ത്യയുടെ ബാറ്റിംഗ് ലൈന്‍ അപ്പും.
ഇനി ഓള്‍റൗണ്ട് +ബൗളിംഗ് യൂണിറ്റ് നോക്കിയാല്‍ 4+1or 3+2 എന്ന പേസ് ആന്‍ഡ് സ്പിന്‍ ബൗളിംഗ് കോമ്പോ ആവും ഇന്ത്യ പരിഗണിക്കുക. പിച്ചിന്റെ ഗതി നിശ്ചയിച്ചിട്ടവും ലൈന്‍ അപ്പ്.കൂടുതലും ഓവല്‍ പിച്ചില്‍ ഫോര്‍ പേസ് ആന്‍ഡ് വണ്‍ സ്പിന്‍ ആവും സാധ്യത. അതില്‍ കൂടുതല്‍ ഡൌട്ട്ടിന്റെ ആവിശ്യമില്ല. സര്‍ ജഡേജ തന്നെയാവും ഓള്‍റൗണ്ടര്‍. അപ്പോ അശ്വിന്‍ അക്‌സര്‍ എന്ന ചോത്യം സ്വാഭാവികമായും വരും, പക്ഷെ ജഡേജയുടെ ഇപ്പോഴത്തെ ഫോമും, ഒന്നും അശ്വിനും അക്‌സറിലും മേലെ ആയതുകൊണ്ട് ജഡേജ തന്നെയാവും ആ വണ്‍ സ്പിന്‍ ഓള്‍റൗണ്ടര്‍. പിന്നെ രണ്ടാം സ്പിന്നറിലേക് ഇന്ത്യ പോവുകയാണേല്‍ കുറുക്കന്റെ കൗശല ത്തോടെ ബോള്‍ എറിയുന്നു അശ്വിന്‍ തന്നെയാവും ടീമില്‍. അത് കോച്ചിന്റെ ഡിസിഷന്‍ ആവും.
ഇനി പേസ് യൂണിറ്റ് നോക്കാം. തന്റെ കറിയറിലെ ഏറ്റവും പീക്ക് ഫോമില്‍ നില്‍ക്കുന്ന സിറാജ്, പഴകും തോറും വീര്യം കൂടുന്ന ഷമിയുടെ കൂടെ ഒരു നീണ്ട ഇടവേളക്ക് ശേഷം ടീമില്‍ ജോയിന്‍ ചെയുന്ന ബുംമ്ര തന്നെയാവും ഇന്ത്യയുടെ പേസ് അറ്റാക്ക്. നീണ്ടനാളത്തെ ഇടവേള ബുമ്രയുടെ വീര്യം ചോര്‍ത്തിയില്ലെങ്കില്‍ ഈ മൂവര്‍ സംഘത്തിന്റെ പേസ് അറ്റാക്ക് ഓസ്‌ട്രേലിയന്‍ ബാറ്റര്‍സിനെ വെള്ളം കുടിപ്പിക്കാന്‍ ശേഷിയുള്ളതാവും. പിന്നെ ഫോര്‍ത് സീമര്‍ ആയി ശര്‍ദുല്‍ താക്കൂര്‍ ആവാനാണ് സാധ്യത. ബ്രേക്കിത്രൂ കൊണ്ടുവരാന്‍ കഴിവുള്ള ശര്‍ദുല്‍ ബാറ്റിംഗിലും കോണ്‍ട്രിബ്യുട് ചെയ്യുന്ന പ്ലെയെര്‍ ആണ്.
ഓസ്‌ട്രേലിയന്‍ ലൈനിപ്പില്‍ ഇന്ത്യന്‍ ബൗളേഴ്സിന് തലവേദന ആവുക സ്മിത്ത് ലാബുഷ്യന്‍ കൊമ്പോ ആവും. വാര്‍ണറുടെ ഫോം അവര്‍ക്ക് തിരിച്ചടിയാണ്. ഉസ്മാന്‍ ഖവജ, ഹെഡ്, അലക്‌സ് ക്യാരയ് എന്നിവരും കൂടുമ്പോള്‍ തുല്യ ശക്തമായ ബാറ്റിംഗ് സ്ട്രെങ്ത് ആണ് രണ്ടു ടീമിനും. ഓസ്‌ട്രേലിയന്‍ പേസ് അറ്റാക്കിനെ കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ. ക്യാപ്റ്റന്‍ കമ്മിന്‍സ് ലീഡ് ചെയുന്ന പേസ് അറ്റാക്കില്‍ സ്റ്റാര്‍ക്, ഹസലെവുഡ്, ഗ്രീന്‍ പിന്നെ എക്‌സ്പീരിയന്‍സ്ഡ് സ്പിന്നെര്‍ ലിയോണ്‍ കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ ബാറ്റിസ്മന്‌സിന് വലിയ വലുവില്ലി തന്നെയാണ്.
തുല്യശക്തികള്‍ തമ്മില്‍ ഉള്ള ഫൈനല്‍ ആവുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരു നല്ല ടെസ്റ്റ് മാച്ച് ആവും ഈ ഫൈനല്‍. ഒരുപാട് നാളത്തെ കാത്തിരിപ്പിനു വിരാമമായി ഇന്ത്യന്‍ ടീം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു ഐസിസി ട്രോഫി സ്വന്തംക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിന് ഇനിയുള്ള ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫിയില്‍ ഒരു ജയം നേടാന്‍ ഇന്ത്യക്ക് സാധിക്കും എന്ന കരുതും. അത് തടയുക തന്നെയാവും ഓസ്‌ട്രേലിയ ശ്രമികുക. കാരണം ഇന്ത്യ ആണ് ഫൈനലിലെങ്കില്‍ റിസ്‌ക് ഉണ്ടെന്ന് അവര്‍ക്കറിയാം. അതെ സമയം ഇന്ത്യ പുറത്താവുണേല്‍ ശ്രീലങ്ക ആവും ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍. അത് ഓസ്‌ട്രേലിയക്ക് പ്രതീക്ഷ കൂട്ടും. എന്തായാലും പ്രതീക്ഷയോടെ നമുക്ക് ക്രിക്കറ്റ് ആസ്വദിക്കാം.
ഒരു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമി എന്ന നിലയില്‍ എന്റെ പ്രതീക്ഷകളും എന്റെ ചിന്തകളും മാത്രമാണ് ഞാന്‍ ഇവിടെ എഴുതിയത്. ഒരൊറ്റ വികാരം ടീം ഇന്ത്യ, ഒരൊറ്റ മോഹം..
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍