'ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായിരുന്നില്ല'; വ്യത്യസ്ത ചിന്ത പങ്കുവെച്ച് പാര്‍ഥിവ് പട്ടേല്‍

ന്യൂസിലന്‍ഡ് ദേശീയ ക്രിക്കറ്റ് ടീമിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് രോഹിത് ശര്‍മ്മയെ രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. ഇത് മത്സരത്തിന്‍റെ ഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. പിച്ച് വായിച്ചതിലെ തന്റെ തെറ്റ് രോഹിത് പത്രസമ്മേളനത്തില്‍ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായ ഒന്നല്ലെന്ന് മുന്‍ താരം പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

ഇന്ത്യ ടെസ്റ്റില്‍ തോറ്റിരിക്കാം, പക്ഷേ ആ തീരുമാനം തെറ്റായി എന്നെനിക്ക് ഇപ്പോഴും തോന്നുന്നില്ല. ഇന്ത്യ ബാറ്റ് ചെയ്ത് 46 റണ്‍സിന് പുറത്തായ രീതിയില്‍, അവര്‍ കളിയില്‍ വളരെ പിന്നിലായി എന്നത് സത്യമാണ്. എന്നിരുന്നാലും, ആ തീരുമാനം അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനു ശേഷവും ഇന്ത്യയ്ക്ക് മത്സരത്തില്‍ തിരിച്ചുവരാനുള്ള അവസരങ്ങളുണ്ടായിരുന്നു.

രച്ചിന്‍ രവീന്ദ്രയും ടിം സൗത്തിയും ചേര്‍ന്ന് 130 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ നിങ്ങള്‍ക്ക് അവിടെ അവസരമുണ്ടായിരുന്നു. അതിന് ശേഷം സര്‍ഫറാസ് ഖാനും ഋഷഭ് പന്തും ബാറ്റ് ചെയ്യുമ്പോള്‍ സര്‍ഫറാസ് പുറത്തായപ്പോള്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. 110 റണ്‍സ് ലക്ഷ്യം 170-ലേക്കോ 200-ന് അടുത്തോ ആയിരുന്നെങ്കില്‍, ഇതൊരു വ്യത്യസ്തമായ കളിയാകുമായിരുന്നു- പാര്‍ഥിവ് പറഞ്ഞു.

അതേസമയം, മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അതിനിര്‍ണായകഘട്ടത്തില്‍ വളരെ വൈകി രവിചന്ദ്രന്‍ അശ്വിനെ അവതരിപ്പിച്ച രോഹിത് ശര്‍മ്മയുടെ തന്ത്രം പാര്‍ഥിവ് പട്ടേലിനെ അത്ഭുതപ്പെടുത്തി. ജസ്പ്രീത് ബുംറയ്ക്കൊപ്പം അശ്വിന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യണമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട ബോളറെ പരമാവധി ഉപയോഗിക്കുകയാണു ചെയ്യേണ്ടത്. രോഹിത് ശര്‍മയുടെ ഈ നീക്കം എന്നെ അദ്ഭുതപ്പെടുത്തി. നാലാം ഇന്നിംഗ്‌സില്‍ പന്തെറിയുമ്പോള്‍ വളരെയേറെ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുന്ന സ്പിന്നറാണ് അശ്വിന്‍. അശ്വിന്‍ രണ്ടോവറുകള്‍ പന്തെറിഞ്ഞപ്പോള്‍ തന്നെ, രണ്ടോ മൂന്നോ വട്ടം ബാറ്റര്‍ പ്രതിരോധത്തിലായിരുന്നു- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ