വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മോശം പ്രകടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവനിരയെയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ അണിനിരത്തിയിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ടീമിന്റെ പ്രധാന പ്രശ്‌നം ഓപ്പണിംഗ് സഖ്യത്തിലാണെന്ന് അഭി്പ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍പി സിംഗ്.
ബാറ്റിംഗ് ലൈനപ്പില്‍ ഓപ്പണിംഗാണ് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന മേഖല. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ടി20 പരമ്പരയില്‍ ആത്മവിശ്വാസത്തോടെയല്ല ബാറ്റ് ചെയ്യുന്നത്. അവരുടെ പ്രകടനം അവര്‍ തന്നെ ഒന്നുകൂടി വിശകലനം ചെയ്യുന്നത് നന്നായിരിക്കും.
ഗില്ലിന്റെ കാര്യമെടുത്താല്‍ അവന്‍ കളിച്ച ചില ഷോട്ടുകള്‍ പന്തിന്റെ ലൈനോ ലെങ്തും മനസിലാകാതെയായിരുന്നുവെന്ന് വ്യക്തമാണ്. ഇഷാന്‍ കിഷനും ഗില്ലും കനത്ത ഷോട്ടുകള്‍ കളിക്കാനാണ് തുടക്കം മുതല്‍ ശ്രമിക്കുന്നത്. എന്നാല്‍ കണട്ക് ചെയ്യുന്നതില്‍ രണ്ടുപേരും പരാജയപ്പെടുകയും ബീറ്റണാവുകയുമാണ്. അതുകൊണ്ടുതന്നെ പവര്‍ പ്ലേയില്‍ പരാജയമാവുന്നു.
Read more
റണ്‍സടിക്കുന്നില്ല എന്നു മാത്രമല്ല പവര്‍ പ്ലേയില്‍ വിക്കറ്റുകളും നഷ്ടമായി. ആത്മവിശ്വാസത്തോടെയുള്ള ഫൂട്ട് വര്‍ക്കോ ഡ്രൈവുകളോ ഇരുവരുടെയും ബാറ്റിംഗില്‍ കാണാനില്ല. മൂന്നാം ടി20യിലെങ്കിലും അവര്‍ ഇരുവരും റണ്‍സടിക്കുമെന്നാണ് പ്രതീക്ഷ- ആര്‍പി സിംഗ് പറഞ്ഞു.