പെർത്തിൽ ഇന്ത്യയുടെ സംഹാരതാണ്ഡവം; ഓസ്‌ട്രേലിയയ്ക്ക് കീഴടക്കാൻ റൺ മല; തകർത്താടി ജൈസ്വാളും കോഹ്‌ലിയും

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ബാറ്റർമാരുടെ സംഹാരതാണ്ഡവത്തിനാണ് ആരാധകർ സാക്ഷിയാകുന്നത്. ഒന്നാം ടെസ്റ്റിലെ മൂന്നാം ദിനത്തിൽ ഇന്ത്യ നേടിയത് 487 റൺസ് ആയിരുന്നു. നിലവിലെ ലീഡ് സ്കോർ 533 റൺസ് ആണ്. ഓപ്പണർമാരായ യശസ്‌വി ജൈസ്വാളും കെ എൽ രാഹുലും കൂടെ 201 റൺസ് പാർട്ട്ണർഷിപ്പ് നേടി ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമാക്കി.

ഇന്നലെ 90 റൺ എടുത്ത് പുറത്താകാതെ നിന്ന ജയ്‌സ്വാൾ ഇന്ന് മൂന്നാം ദിനത്തിൽ തകർപ്പൻ സെഞ്ചുറി ആണ് നേടിയത്. ഒപ്പം രാഹുൽ നന്നായി കളിച്ച ശേഷം 77 റൺ എടുത്ത് മടങ്ങി. ശേഷം ദേവദത്ത് പടിക്കൽ 25 റൺസും നേടി പുറത്തായപ്പോൾ ഋഷഭ് പന്ത്, ദ്രുവ് ജുറൽ എന്നിവർ 1 റൺസും നേടി പുറത്തായി. ഇതോടെ ഇന്ത്യൻ ആരാധകർക് ആശങ്കയായി. പിന്നീട് വന്ന വിരാട് കോഹ്ലി തന്റെ പഴയ ഫോം വീണ്ടും കളിക്കളത്തിൽ പ്രകടമാക്കി. 143 പന്തിൽ 100 റൺസ് ആണ് താരം നേടിയത്. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ 7 സെഞ്ചുറികൾ അദ്ദേഹം നേടി.

വിരാട് കോഹ്ലിയോടൊപ്പം മികച്ച പർട്ട്ണർഷിപ്പാണ് വാഷിംഗ്‌ടൺ സുന്ദർ നൽകിയത്. 94 പന്തിൽ 29 റൺസ് ആണ് താരം നേടിയത്. അവസാനം വന്ന നിതീഷ് കുമാർ റെഡ്‌ഡിയും 27 പന്തിൽ 38 റൺസ് നേടി ഓസ്‌ട്രേലിയയെ തകർത്തു.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സ്പിന്നർ നാഥാൻ ലിയോൺ 2 വിക്കറ്റുകൾ സ്വന്തമാക്കി. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

Latest Stories

ആർസിബി ട്രോഫി ലേലത്തിൽ കിട്ടുവോ എന്ന് അറിയാൻ വേണ്ടി ഇരിക്കുവാണോ?; ആദ്യം മാനേജ്മെന്റിനെ പുറത്താക്കണം; കട്ടകലിപ്പിൽ ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ

മരം മുറിക്കാന്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; കുടുംബത്തിനൊപ്പം യാത്ര ചെയ്ത ബൈക്ക് യാത്രികന് ദാരുണാന്ത്യം

അജിത്തേ കടവുളേ..; ശബരിമല സന്നിധാനത്ത് ബാനര്‍ ഉയര്‍ത്തി ആരാധകര്‍!

ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച, മാനേജ്മെന്റിനോട് ഉടക്കി ടീം വിട്ട രാഹുലും പന്തും എത്തിയത് പുലിമടയിൽ തന്നെ; ട്രോളുകൾ സജീവം

എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും; ബിജെപി വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടത്തിയെന്ന് കെ രാധാകൃഷ്ണന്‍

ബുംറയുടെ ഈ പെരുമാറ്റം പ്രതീക്ഷിക്കാത്തത്, കോഹ്‌ലിയോട് പറഞ്ഞത് ആ കാര്യം; നടന്നത് ഇങ്ങനെ

റെക്കോഡ് തുകയുമായി ഋഷഭ് പന്ത്, ലാഭം ഉണ്ടാക്കി ഗുജറാത്തിന്റെ തകർപ്പൻ നീക്കം; ലേലത്തിൽ സംഭവിച്ചത് ഇങ്ങനെ

മാസങ്ങളായി ഞാന്‍ മുംബൈയിലാണ്, റഹ്‌മാനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു, സല്‍പ്പേരിന് കളങ്കം വരുത്തരുത്: സൈറ ബാനു