വിന്‍ഡീസിനെതിരായ ഇന്ത്യയുടെ മോശം പ്രകടനം; ദ്രാവിഡിനെ വിളിപ്പിച്ച് ജയ് ഷാ

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) സെക്രട്ടറി ജയ് ഷാ ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡുമായി മിയാമിയില്‍ കൂടിക്കാഴ്ച നടത്തി. ഷാ താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ചു നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.

ഇരുവരും തമ്മിലുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അജ്ഞാതമായി തുടരുമ്പോള്‍, 2023 ലോകകപ്പിലേക്കുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തതായാണ് ഊഹാപോഹങ്ങള്‍. ഒക്ടോബര്‍ 05 മുതല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് വിജയിക്കണമെന്ന ശക്തമായ ആഗ്രഹം ബിസിസിഐ സെക്രട്ടറി പ്രകടിപ്പിച്ചെന്നാണ് അറിയുന്നത്.

അടുത്തിടെ നടന്ന ടി20 പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ 2-3 തോല്‍വിക്ക് ശേഷം, ദ്രാവിഡിന് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ചിലര്‍ അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുകയും മറ്റുള്ളവര്‍ ടി20 ഐകള്‍ക്ക് പുതിയ പരിശീലകനെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതിനിടെ, ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പ് ക്യാമ്പ് ഓഗസ്റ്റ് 24 മുതല്‍ ഇന്ത്യന്‍ ടീം ബെംഗളൂരുവിലെ ആളൂരില്‍ ആരംഭിക്കും. എന്നിരുന്നാലും, കോണ്ടിനെന്റല്‍ കപ്പിനുള്ള ടീമിനെ എപ്പോള്‍ അന്തിമമാക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം