കാനഡക്ക് എതിരെയുള്ള അപ്രധാന പോരാട്ടം, ഇന്ത്യൻ ടീം ഇങ്ങനെ; ഓപ്പണിംഗ് സ്ഥാനം സംബന്ധിച്ചുള്ള ആശങ്കകളിലും തീരുമാനം

1, 4 & 0, ഇത്തവണത്തെ ലോകകപ്പിലെ വിരാട് കോഹ്‌ലിയുടെ സ്കോറുകളാണ് ഇത്. 2022 ലെ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ വിരാട് കോഹ്‌ലിക്ക് ഈ ലോകകപ്പിൽ ഇതുവരെ പിഴച്ചു എന്നത് ഈ കണക്കുകൾ കാണിച്ച് തരും. ഇത്ര മികച്ച ഫോമിൽ ലോകകപ്പിൽ വന്നിട്ടും താരത്തിന് തിളങ്ങാനായിട്ടില്ല. എന്നാൽ മോശം സമയത്തും ഇന്ത്യ vs കാനഡ പോരാട്ടത്തിൽ ഓപ്പണറായി അദ്ദേഹം തൻ്റെ സ്ഥാനം നിലനിർത്തും എന്നാണ് റിപ്പോർട്ടുകൾ. ഏവരും ഓപ്പണർ ആകണം എന്ന് പറയുന്ന യശസ്വി ജയ്‌സ്വാൾ ബെഞ്ചിൽ തന്നെ തുടരുകയും ചെയ്യും.

ഐപിഎൽ 2024 ന് തീപിടിച്ചെങ്കിലും, ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പന്തുകൾ ഒരുമിച്ച് കളിച്ച കോഹ്‌ലി വെറും 5 റൺസ് മാത്രമാണ് നേടിയത്. ടീം ഇന്ത്യ സൂപ്പർ 8-ലേക്ക് കടക്കുമ്പോൾ വിരാടിന്റെ ഈ കണക്കുകൾ ഇന്ത്യയെ ബാധിക്കും. എന്നാൽ എന്താണ് കിംഗ് കോഹ്‌ലിക്ക് പറ്റിയത് ?

വിരാട് കോലി ഇതുവരെ പരാജയപ്പെട്ടതിൻ്റെ ഒരു കാരണം പേടിസ്വപ്നമായ ന്യൂയോർക്ക് പിച്ചാണ്. അയർലൻഡിനെതിരെ കാനഡ നേടിയ 137 റൺസ് മാത്രമാണ് ന്യൂയോർക്കിലെ ഏറ്റവും ഉയർന്ന ടോട്ടൽ. ഈ പിച്ചിൽ ബാറ്റർമാർക്ക് ആശ്വസിക്കാൻ ഒന്നും തന്നിട്ടില്ല ഇന്നുവരെ.

ഇന്ത്യ ബംഗ്ലാദേശ് സന്നാഹ പോരാട്ടത്തിന് ഒരു ദിവസം മുമ്പ് മെയ് 31 ന് ന്യൂയോർക്കിൽ എത്തിയപ്പോൾ ന്യൂയോർക്ക് വിക്കറ്റിൽ പരിശീലനമൊന്നും കോഹ്‌ലിക്ക് പരിശീലനം ഒന്നും കിട്ടിയില്ല. ഐപിഎൽ 2024-ൽ ബംഗളൂരു പോലൊരു ബാറ്റിംഗ് സ്വർഗ്ഗത്തിൽ കളിച്ചതിന് ശേഷം കോഹ്‌ലിക്ക് ഒരിക്കലും അസമമായ ബൗൺസിനും സ്വിംഗിനും എതിരെ പൊരുത്തപ്പെടാൻ കഴിഞ്ഞില്ല എന്ന് വ്യക്തം.

ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്ന ഫ്ലോറിഡയിൽ മുമ്പ് കളിച്ചിട്ടുള്ള കോഹ്‌ലിയുടെ ട്രാക്കിലെ റെക്കോർഡ് അത്ര നല്ലതല്ല. മൂന്ന് ഇന്നിങ്സിൽ നിന്ന് 63 റൺ മാത്രമാണ് താരത്തിന് നേടാനായത്. എന്തായാലും വിരാട് പോലെ ഒരു ലോകോത്തര ബാറ്ററുടെ ഈ ടൂർണമെന്റിലെ ഫോം മാറ്റിനിർത്തിയാൽ അദ്ദേഹം സമീപകാലത്ത് കളിച്ച ഇന്നിങ്‌സുകൾ പരിഗണിച്ചാണ് ഒരു അവസരം കൂടി ഇന്ത്യ താരത്തിന് നൽകുന്നത്. വിരാട് ലോകകപ്പ് അവസാന ഘട്ടത്തിൽ ഫോമിലേക്ക് വരുമെന്ന് അവർ കരുതുന്നു. അതിന് തുടക്കം ആയിരിക്കും കാനഡക്ക് എതിരായ മത്സരമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു.

എന്നാൽ വിരാട് എന്നെന്നും തിളങ്ങിയിട്ടുള്ള മൂന്നാം നമ്പറിൽ തന്നെ താരത്തെ പരിഗണിക്കണം എന്ന ആവശ്യവും ശക്തമാണ്.

Latest Stories

'രാജ്യത്തിന്റെ യുദ്ധരഹസ്യങ്ങള്‍ പരസ്യമാക്കരുത്; ചില കാര്യങ്ങള്‍ രഹസ്യമാക്കി തന്നെ വെയ്ക്കണം;'പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിക്കേണ്ട; രാഹുലിനെ തള്ളി ശരദ് പവാര്‍; ഇന്ത്യ മുന്നണിയില്‍ ഭിന്നത

തലൈവരേ നീങ്കളാ.. നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി; 'ജയിലര്‍ 2' സെറ്റില്‍ മുഹമ്മദ് റിയാസും

ആ പ്രമുഖ നടന്‍ ഞാനാണ്, ഇതെല്ലാം ലിസ്റ്റിന്‍ എന്ന നിര്‍മ്മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രം: ധ്യാന്‍ ശ്രീനിവാസന്‍

'ഇരുന്നൂറോളം യുവതികളെ ബലാത്സംഗം ചെയ്തു'; പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസിൽ 9 പ്രതികള്‍ക്കും ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ

INDIAN CRICKET: അവന്‍ എന്തായാലും അടുത്ത ലോകകപ്പ് കളിക്കും, എന്റെ ഉറപ്പാണത്, അങ്ങനെ എല്ലാം ഉപേക്ഷിച്ചുപോവാന്‍ അദ്ദേഹത്തിന് ആവില്ല. വെളിപ്പെടുത്തലുമായി കോച്ച്

INDIAN CRICKET: അന്ന് ലോർഡ്‌സിൽ ആ പ്രവർത്തി ചെയ്യുമെന്ന് കോഹ്‌ലി എന്നോട് പറഞ്ഞു, പക്ഷെ അവൻ...; വിരാടിന്റെ കാര്യത്തിൽ ദിനേശ് കാർത്തിക്ക് പറയുന്നത് ഇങ്ങനെ

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബുകൾ; കണ്ടെത്തിയത് കഴിഞ്ഞ വർഷം സ്ഫോടനം നടന്ന സ്ഥലത്ത്

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

'എലോണി'ല്‍ നിന്നൊരു പാഠം പഠിച്ചു, കനത്ത പരാജയത്തിന് ശേഷം മോഹന്‍ലാലിനൊപ്പം വീണ്ടും? ഒടുവില്‍ വിശദീകരണവുമായി ഷാജി കൈലാസ്

നന്തൻകോട് കൂട്ടക്കൊലക്കേസ്; പ്രതി കേദൽ ജിൻസൻ രാജക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ