പുതുചരിത്രം പിറന്ന മത്സരത്തിൽ ഇന്ത്യൻ ജയം ആധികാരികം, ഇത് അപൂർവ നേട്ടം

ആരൊക്കെ വന്നാലും പോയാലും ഇന്ത്യ ഇന്ത്യ തന്നെ. നായകൻ രോഹിത് ശർമ്മ ഉൾപ്പെടെ ഉള്ള പ്രമുഖർ ഇറങ്ങിയ മത്സരത്തിൽ ഇന്ത്യൻ റൺസിന്. ചരിത്രത്തിൽ ആദ്യമായി ഒരു ടി20 മത്സരത്തിലെ വിക്കറ്റുകൾ സ്പിന്നറുമാർ വീഴ്ത്തിയ മത്സരത്തിൽ ഇന്ത്യൻ ജയം 88 റൺസിന്.

നാല് മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യൻ ടീം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ശ്രേയസ് അയ്യർ ഫോമിലേക്ക് തിരിച്ചുവന്ന സൂചന കാണിച്ചത് ഇന്ത്യൻ ആരധകരെ സന്തോഷിപ്പിക്കുന്നു. താരമാണ് ഇന്ത്യൻ ഇന്നിങ്സിന്റെ ടോപ് സ്‌കോറർ. ശ്രേയസും ഹുദയും തുടക്കമിട്ട വെടിക്കെട്ട് ഹാർദിക് പൂർത്തിയാക്കിയപ്പോൾ ഇന്ത്യൻ സ്കോർ 188 ൽ എത്തി. സഞ്ജു 15 റൺസെടുത്ത് പുറത്തായി.

കരീബിയൻ മറുപടി ഒരു ചടങ്ങ് മാത്രമായിരുന്നു. ടെസ്റ്റ് മത്സരങ്ങളിൽ കാണുന്നതുപോലെയാണ് ഇന്ത്യൻ സ്പിന്നറുമാർ പന്തെറിഞ്ഞത്. ബിഷ്‌ണോയി നാല് വിക്കറ്റും കുൽദീപ് അക്‌സർ എന്നിവർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.