ഓസീസിനെതിരായ പരമ്പര സെറ്റാക്കി ഇന്ത്യ, എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കുതിച്ച് മറ്റൊരു ടീമും

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്കെതിരെ വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാദ്ധ്യത സജീവമാക്കിയിരിക്കുകയാണ് ഇന്ത്യ. എന്നാല്‍ ഫൈനല്‍ ഉറപ്പിച്ചോ എന്നു ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടിവരും. കാരണം അയല്‍ക്കാരായ ശ്രീലങ്ക ഇന്ത്യയുടെ പിന്നാലെയുണ്ട്. ഇന്ത്യയുടെ ഒരു വീഴ്ച അവര്‍ക്ക് ഗുണകരമായേക്കും. അതിനാല്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുക എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള സുഗുമമായ വഴി.

ഡല്‍ഹി ടെസ്റ്റിന് ശേഷം പുതുക്കിയ പോയിന്റ് പട്ടികയിലും ഓസീസ് തന്നെയാണ് തലപ്പത്ത്. 66.67 ആണ് ഓസീസിന്റെ പോയിന്റ് ശരാശരി. അതേസമയം രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പോയിന്റ് ശരാശരി ഉയര്‍ത്തി. പുതുക്കിയ പട്ടികയില്‍ ഇന്ത്യക്ക് 64.06 പോയിന്റ് ശരാശരിയുണ്ട്. മൂന്നാമതുള്ള ശ്രീലങ്കയ്ക്കുള്ളത് 53.33 പോയിന്റ് ശരാശരിയും.

ദക്ഷിണാഫ്രിക്കയാണ് നാലാം സ്ഥാനത്ത്. 48.72 ആണ് അവരുടെ പോയിന്റ് ശരാശരി. എന്നാല്‍ ഫൈനലിലേക്കുള്ള റേസില്‍നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും അടക്കമുള്ള ടീമുകള്‍ പുറത്തായി കഴിഞ്ഞു. ഓസീസിന്റെ എതിരാളികളാകാന്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് പോര്. ഇന്ത്യയ്ക്ക് ഒരു മത്സരം കൂടി ജയിക്കാനായാല്‍ ലങ്കയുടെ സാദ്ധ്യകള്‍ അവസാനിക്കും.

ന്യൂസിലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളും ജയിക്കുകയും, ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവശേഷിക്കുന്ന രണ്ട് മത്സരത്തില്‍ തോല്‍ക്കുകയും ചെയ്താല്‍ ലങ്കയ്ക്ക് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാനാകും. അതിനാല്‍ ഇന്ത്യയ്ക്ക് ഒരു ജയം കൂടി എന്തായാലും വേണം.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം