Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

അവസാന ഓവറുകള്‍ കലമുടച്ച് ഇന്ത്യ

, 8:41 pm

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 275. നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് ഇന്ത്യ നേടിയത്. 17ാം ഏകദിന സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

അവസാന ഓവറുകളില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടതാണ് സ്‌കോര്‍ 274 ല്‍ ഒതുങ്ങാന്‍ കാരണമായത്. അവസാന 7 ഓവറുകളില്‍ നിന്നായി ഇന്ത്യ നേടിയത് 38 റണ്‍സ് മാത്രമാണ്.

ലുംഗിസാനി എല്‍ഗിഡി നാല് വിക്കറ്റ് നേടിയപ്പോള്‍ റബാഡയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. 2 റണ്‍ ഔട്ടുകളുണ്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര വിജയം ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

ദക്ഷിണാഫ്രിക്കന്‍ പേസ്‌ബോളര്‍ എങ്കിടിയുടെ ബോളില്‍ പുറത്താവുമ്പോള്‍ രോഹിത്തിന്റെ വക 115 റണ്‍ പിറന്നിരുന്നു. 126 ബോളുകളില്‍ നിന്ന് 11 ഫോറും 4 സിക്‌സുമടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്‌സ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന പരമ്പരയില്‍ മോശം ഫോം കൊണ്ട് ഏറെ വിമര്‍ശനങ്ങളാണ് രോഹിത് ശര്‍മ്മ നേരിട്ടത്. 20, 15, 0, 5 എന്നിങ്ങനെയാണ് പരമ്പരയിലെ ഇതുവരെയുള്ള രോഹിത് ശര്‍മ്മയുടെ സ്‌കോര്‍

Advertisement