ശ്രീലങ്ക ഇന്ത്യയെ എറിഞ്ഞിടുന്നു; 35 ന് 7; ധോണി രക്ഷകനാകുമോ?

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ആദ്യ മൂന്ന് ഓവറില്‍ ഇന്ത്യ രണ്ട് റണ്‍സിന് ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി. ശിഖര്‍ ധവാന്‍ എയ്ഞ്ചലോ മാത്യൂസിന്റെ പന്തില്‍ എല്‍ബിഡബ്ലു ആവുകയായിരുന്നു. രണ്ട് റണ്‍സെടുത്ത് രോഹിത ശര്‍മ്മയും പുറത്തായി

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകന്‍ വിരാട് കൊഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. പാതി മലയാളിയായ ശ്രേയസ് അയ്യര്‍ ഈ മത്സരത്തിലൂടെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരമായി. ടെസ്റ്റ് പരമ്പരയില്‍ ഫോം കണ്ടെത്താനാകാതെ പതറിയ അജിന്‍ക്യ രഹാന ടീമില്‍ നിന്ന് ഒഴിവാക്കി.