Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

സമൈറയ്ക്ക് സമ്മാനവുമായി രോഹിത് സെഞ്ചുറിയോടെ തുടങ്ങി, ഇന്ത്യ പൊരുതുന്നു

, 3:06 pm

പുതുവര്‍ഷത്തിലെ ഇന്ത്യയുടെ ആദ്യ ഏകദിനത്തില്‍ ഹിറ്റ്മാന് സെഞ്ചുറി. 110 പന്തിലാണ് രോഹിത് സെഞ്ചുറി പൂര്‍ത്താക്കിയത്. 95 ബോളില്‍ 51 റണ്‍സ് നേടിയ ധോണി മടങ്ങിയതിന് ശേഷം ദിനേശ് കാര്‍ത്തിക്കുമായി ചേര്‍ന്ന് സഖ്യത്തിന് രോഹിത് ശ്രമിച്ചു. പക്ഷേ ഓസീസ് ബൗളിംഗിന് മുന്നില്‍ കാര്‍ത്തിക്ക് തകര്‍ന്നതോടെ ഇന്ത്യന്‍ പ്രതീക്ഷകളുടെ ഭാരം രോഹിത്തിലാണ്.

രവീന്ദ്ര ജഡേജയുമായി ചേര്‍ന്ന് രോഹിത്ത് ഓസീസ് ഉയര്‍ത്തിയ 289 റണ്‍സെന്ന വിജയലക്ഷ്യം മറികടക്കുന്നതിന് ശ്രമം നടത്തുകയാണ്.

നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ടീമിനെ ധോണിയുടെ കൂടെ ചേര്‍ന്നാണ് രോഹിത് കരകയറ്റിയത്.ഏറെ നാളയായി ബാറ്റിംഗില്‍ താളം കണ്ടെത്താന്‍ ക്ലേശിക്കുന്ന ധോണി പ്രതിസന്ധി ഘട്ടത്തില്‍ മികച്ച പോരാട്ടം നടത്തി.

അവസാന ഓവറുകളില്‍ തകര്‍ത്ത് അടിച്ച് ഓസീസിനെ തോല്‍പ്പിക്കാമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യയുടെ കളി. കൂറ്റന്‍ അടിക്ക് പേരുകേട്ട ജഡേജയും രോഹിത് ശര്‍മ്മയും ക്രീസില്‍ നില്‍ക്കുന്നത് ഇന്ത്യ വിജയപ്രതീക്ഷ നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം ഒരു അര്‍ധ സെഞ്ചുറി പോലും നേടാത്ത പുതുവര്‍ഷത്തിലെ ആദ്യ ഏകദിനത്തില്‍ തന്നെ ഫോമിലായത് ടീം ഇന്ത്യയ്ക്ക് ആശ്വാസമായി. അവസാന വിവരം കിട്ടുമ്പോള്‍ 40 ഓവറില്‍ ഇന്ത്യ അഞ്ചിന് 180 റണ്‍സാണ് നേടിയിരിക്കുന്നത്.

മൂന്നാം ടെസ്റ്റിന് ശേഷമാണ് രോഹിത്ത് പിതാവായത്. രോഹിത്തിന്റെ ഭാര്യ റിതിക സജ്ദേഹിന്‍ പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. സമൈറ ജനിച്ച ശേഷം ഇതാദ്യമായിട്ടാണ് രോഹിത് ഇന്ത്യയ്ക്കായി കളിക്കുന്നത്.

Advertisement