2023ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു

2023ല്‍ നടക്കന്ന ഏകദിന ലോകകപ്പിനുളള വേദി പ്രഖ്യാപിച്ചു. ഇന്ത്യയെയാണ് 13മത് ലോകകപ്പിനുളള വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 2021ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയില്‍ വെച്ചായിരിക്കും നടക്കുക.

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ ലോകകപ്പ് വീണ്ടും വിരുന്നെത്തുന്നത്. 2011ലാണ് ഇന്ത്യ ആതിഥേയരായ ലോകകപ്പ് നടന്നത്. അന്ന് ഇന്ത്യ തന്നെയായിരുന്നു കിരീടം സ്വന്തമാക്കിയത്.

ഫൈനലില്‍ അയല്‍ക്കാരായ ശ്രീലങ്കയായിരുന്നു എതിരാളി. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ടീമായിരുന്നു അന്ന് ഇന്ത്യയ്ക്കായി ലോക കിരീടം സമ്മാനിച്ചത്. 2011ന് പുറമെ 1996, 1987 എന്നീ വര്‍ഷങ്ങിലും ലോകകപ്പ് നടന്നത് ഇന്ത്യയിലായിരുന്നു.

ഇതാദ്യമായാണ് ഇന്ത്യയെ മാത്രമായി ഏകദിന ലോകകപ്പിനുളള വേദിയായി ഐസിസി തെരഞ്ഞെടുത്തത്. നേരത്തെ മൂന്ന് തവണയും അയല്‍രാജ്യങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ് ലോകപ്പ് നടന്നിരുന്നത്.

Read more

നിലവില്‍ 2019ലാണ് അടുത്ത ലോകകപ്പ് നടക്കുക. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 2015ലാണ് അവസാനമായി ലോകകപ്പ് നടന്നത്. അന്ന് ഓസ്‌ട്രേലിയയാണ് കിരീടം സ്വന്തമാക്കിയത്.