IND VS AUS: ആരാധകർ കാരണം ആ കടുത്ത തീരുമാനവും എടുത്ത് ഇന്ത്യ, ഇത് വരുത്തിവെച്ച വിന; ഇനിയുള്ള ദിവസങ്ങളിൽ അത് നടക്കും

അഡ്‌ലെയ്ഡിലെ പരിശീലന സെഷനിൽ പൊതുജനങ്ങളുടെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച ടീം ഇന്ത്യ, 2024-25 ബോർഡർ-ഗവാസ്‌കർ പരമ്പരയുടെ ബാക്കിയുള്ള ഓപ്പൺ ട്രെയിനിംഗ് സെഷനുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഇന്ത്യ നെറ്റ്സിൽ പരിശീലനം നടത്തുന്നത് കാണാൻ 5,000-ത്തോളം ആളുകൾ ഒഴുകിയെത്തിയിരുന്നു, എന്നാൽ നിരന്തരമായ സംഭാഷണങ്ങളും ഫോട്ടോകൾക്കായുള്ള ആവർത്തിച്ചുള്ള അഭ്യർത്ഥനകളും മാനേജ്മെൻ്റിനെ കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് നയിച്ചു.

മറുവശത്ത്, ഓസ്‌ട്രേലിയ അവരുടെ പരിശീലന സെഷനുകൾ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നത് തുടരും, അതേസമയം ഇന്ത്യൻ പരിശീലന ദിനചര്യകളിൽ മാധ്യമ പ്രവർത്തകർക്ക് മാത്രമേ കാണാൻ അനുമതിയുള്ളൂ.

“ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൽ നിന്നുള്ള നിർദേശപ്രകാരം അവർ പൊതുജനങ്ങൾക്ക് ഇനി മുതൽ പരിശീലന സെക്ഷനിൽ അവസരം നൽകില്ല. ആരാധകർ താരങ്ങളെ ബുദ്ധിമുട്ടിക്കുന്. അവരോടുകൂടി ചിത്രം എടുക്കാനും വീഡിയോ എടുക്കാനും ഒകെ ശ്രമിച്ചാൽ ശ്രദ്ധ പോകും. അതിനാൽ ഇനി താരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവർത്തികൾ ചെയ്യാൻ സമ്മതിക്കില്ല ” ഒരു റിപ്പോർട്ടിൽ പറഞ്ഞു

കളിക്കാരും ആരാധകരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതിന്റെ റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, കാര്യങ്ങൾ വഷളാകുന്നതിന് മുമ്പ് ഇന്ത്യ തീരുമാനം എടുത്ത് കഴിഞ്ഞു. 2011-12 ലെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ, മെൽബണിൽ ഒരു നെറ്റ് സെഷനിൽ രോഹിത് ശർമ്മയും പ്രവീൺ കുമാറും ആരാധകനുമായി കടുത്ത തർക്കത്തിൽ ഏർപ്പെട്ടിരുന്നു.

Latest Stories

IND VS AUS: എന്നെ സ്ലെഡ്ജ് ചെയ്ത അവൻ..., ജയ്‌സ്വാളിനെക്കുറിച്ച് പ്രതികരണവുമായി മിച്ചൽ സ്റ്റാർക്ക്; നാളെ കളി മാറും

IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ സുമ്മാവാ, ലേലത്തിൽ പൊക്കിയ താരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഹാർദിക്കിന് അടക്കം കൊടുത്തത് വമ്പൻ പണി

''വയനാട് എന്താ ഇന്ത്യയില്‍ അല്ലേ?''; കേരളത്തോടുള്ള കേന്ദ്ര അവഗണന; രാജ്ഭവന് മുന്നിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്ന് എല്‍ഡിഎഫിന്റെ പ്രക്ഷോഭം

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം