ഇന്ത്യ v/s ബംഗ്ലാദേശ്: ഇന്ത്യ തന്നെ ഡ്രൈവിങ് സീറ്റിൽ; ബംഗ്ലാദേശിനെ രക്ഷിച്ച് അപ്രതീക്ഷിത അതിഥി

കാൺപൂരിൽ ഇന്ത്യ ബംഗ്ലാദശ് രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം മഴ മൂലം നിർത്തി വെച്ചു. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ 35 ഓവറിൽ 107 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. മത്സരത്തിൽ ഇന്ത്യ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. പേസർ ആകാശ് ദീപ് സിങ് 10 ഓവറിൽ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും അദ്ദേഹം നേടി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. കൂടാതെ സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ 9 ഓവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

ബംഗ്ലാദേശിന് വേണ്ടി മുന്നിൽ നിന്ന് നയിക്കുന്നത് മോമിനുൾ ഹക്ക് ആണ്. 81 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറികൾ അടക്കം 40 റൺസ് നേടി ക്രീസിൽ സ്ഥിരതയാർന്ന ഇന്നിങ്‌സ് ആണ് താരം നടത്തുന്നത്. അദ്ദേഹത്തിന് കൂട്ടായി മുഷ്‌ഫിഖൂർ റഹ്മാൻ (13 പന്തിൽ 6 റൺസ്) കൂടെയുണ്ട്. ബംഗ്ലാദേശിന് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാന്റോ കാഴ്ച വെച്ചത്. 57 പന്തുകളിൽ നിന്ന് ആറ് ബൗണ്ടറികൾ അടക്കം 31 റൺസ് ആണ് അദ്ദേഹം നേടിയത്. കൂടാതെ ഷാദ്മാൻ ഇസ്ലാം 36 പന്തുകളിൽ നാല് ബൗണ്ടറികൾ അടക്കം 24 റൺസും നേടി.

മഴ മൂലമാണ് ഇന്നത്തെ മത്സരം നിർത്തി വെച്ചത്. കാലാവസ്ഥ നിരീക്ഷകരുടെ റിപ്പോട്ടുകൾ പ്രകാരം നാളെയും കാൺപൂരിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി