ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി: ഓസീസിന് വമ്പന്‍ തിരിച്ചടി

ഓസീസ് പേസര്‍ ജോഷ് ഹേസര്‍വുഡിന് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും. കാലിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്നാണ് താരം മത്സരത്തില്‍നിന്നും വിട്ടുനില്‍ക്കുന്നത്.

ആദ്യ ടെസ്റ്റില്‍ താരം കളിക്കില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കളിക്കുമോ എന്നത് പൂര്‍ണമായും തള്ളിക്കളയാനാവില്ല. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരായ സിഡ്നി ടെസ്റ്റില്‍ പന്തെറിയുന്നതിനിടെയാണ് 32 കാരനായ ജോഷിന്റെ ഇടതു കാലിന് പരിക്കേറ്റത്.

പരമ്പരയ്ക്ക് ഈ മാസം 9 ന് നാഗ്പൂരില്‍ തുടക്കമാകും. ഫെബ്രുവരി 17 ന് രണ്ടാം ടെസ്റ്റ് ഡല്‍ഹിയിലും മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ധരംശാലയിലും നടക്കും. മാര്‍ച്ച് 9 മുതല്‍ അഹമ്മദാബാദിലാണ് അവസാന മത്സരം.

ടെസ്റ്റ് പരമ്പരയുടെ അവസാന ഭാഗത്തില്‍ ജസ്പ്രീത് ബുംറ തന്റെ തിരിച്ചുവരവ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ബുംറ ബോളിംഗ് ആരംഭിച്ചു. നാല് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം മുതല്‍ ബുംറ കളിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. നേരത്തെ താരം ഐപിഎല്ലിലെ തിരിച്ചുവരികയുള്ളു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു